സായ് പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രമായ 'പാടി പാടി ലെച്ചെ മനസ്'.ന്റെ ടീസര്‍ പുറത്തുവിട്ടു. പോസ്റ്റുചെയ്ത ഉടന്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയ വീഡിയോ മണിക്കുറുകള്‍ക്കകം എഴുലക്ഷം പേരാണ് കണ്ടത്.
ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 21ന് തീയ്യേറ്ററുകളിലെത്തും. പ്രണയം ഇതിവൃത്തമായ ചിത്രത്തില്‍ ശര്വാനന്ദയാണ് നായകന്. സായ് പല്ലവി തെലുങ്കില്‍ അരങ്ങേറിയ ദിയ ഫിദ എന്നി ചിത്രങ്ങള്‍ മികച്ച പ്രേക്ഷക പിന്തുണനേടി മുന്നേറിയിരുന്നു. ഫിദ മൊഴിമാറ്റം നടത്തി മലയാളത്തിലും എത്തിയിരുന്നു.