Friday, December 14, 2018 Last Updated 21 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 11.02 AM

ഭരണഘടന നമ്മളെ അടിച്ചേല്‍പ്പിച്ചതാണ് അത് കത്തിച്ചുകളയണം ; ബി ജെ പി നേതാവിന്റെ പ്രസംഗത്തിനെതിരെ വന്‍ ജനരോക്ഷം(വീഡിയോ)

BJP Leader

പത്തനംതിട്ട : ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച കോടതി വിധിയില്‍ പ്രതിഷേധിച്ച് ഭരണഘടന കത്തിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ബി ജെ പി നേതാവിന്റെ പ്രസ്ഥാവന വിവാദമാകുന്നു. കഴിഞ്ഞദിവസം പത്തനംതിട്ട കുമ്പഴയില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ സംഘടിപ്പിച്ച സമരത്തിനിടെയാണ് അഡ്വ മുരളീധരന്‍ ഉണ്ണിത്താന്റെ പരസ്യ ആഹ്വാനം. കോടതിയിലെ അഭിഭാഷകന്‍ കൂടിയായ മുരളീധരന്‍ ഉണ്ണിത്താന്റെ രാഷ്ട്രവിരുദ്ധ പ്രസംഗത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരികയാണ്.

ഇന്ത്യയിലെ ജനങ്ങള്‍ അന്തസ്സായി ജീവിക്കുന്നത് ഭരണഘടനയും ഐപിസിയും സിആര്‍പിസിയും കണ്ടിട്ടല്ല. രാജ്യത്ത് 121 കോടിയിലേറെ ജനമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ 99 ശതമാനം പേരും ഈ പറയുന്ന ഭരണഘടന കണ്ടിട്ടില്ല. അതെഴുതി വെച്ചത് കോട്ടിട്ട കുറെ സായിപ്പന്മാരാണ്. ഭരണഘടന എഴുതിവെച്ച സമയത്ത് 14 ശതമാനം ജനങ്ങളുടെ അംഗീകാരം മാത്രമാണ് ഉണ്ടായിരുന്നത്. 14 ശതമാനം ആളുകള്‍ക്ക് മാത്രം വോട്ടവകാശം ഉണ്ടായിരുന്ന കാലത്താണ് ഈ പണ്ടാരം നമ്മുടെ തലയില്‍ അടിച്ചേല്‍പ്പിച്ചത്. ഇത് ചുടണ്ട കാലം കഴിഞ്ഞു. ഇത് ചുടുന്ന കാലം വരുമെന്നതില്‍ ഒരു സംശയവും വേണ്ട. സംഘപരിവാര്‍ നേതാവ് പ്രസംഗത്തില്‍ പറഞ്ഞു.

നമ്മള്‍ അന്തസ്സായി ജീവിക്കുന്നത് പരസ്പരമുള്ള ബഹുമാനം കൊണ്ടാണ്. പരസ്പരം ആദരിക്കുന്ന സംസ്‌കാരം കൊണ്ടാണ്. അമ്മയും അച്ഛനും ഗുരുവും ഈശ്വരനാണെന്ന് പറഞ്ഞത് സുപ്രീംകോടതിയല്ല. നമ്മുടെ ആചാര്യന്മാരാണ്. ഈ മൂല്യങ്ങളാണ് നമ്മെ നയിക്കുന്നതെന്ന് അഡ്വ മുരളീധരന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സംഘപരിവാര്‍ നേതാവിന്റെ പ്രസംഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രോക്ഷം ശക്തമാകുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW