Wednesday, February 20, 2019 Last Updated 46 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 11.12 AM

'ഇവളെന്തൊരു ചരക്കാണ്', ഭര്‍ത്താവിനോട് അയാള്‍ എന്നെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു; മീടൂ വെളിപ്പെടുത്തലുമായി ഗായിക

Sona Mohapatra

മീടൂ ക്യാംപെയിനില്‍ വിറച്ചിരിക്കുകയാണ് ബോളീവുഡ്. പല പ്രമുഖരുടെയും മുഖംമൂടി വെളിപ്പെടുത്തലുകളിലൂടെ അഴിഞ്ഞ് വീഴുകയാണ്. ഇപ്പോള്‍ സംഗീത സംവിധായകന്‍ അനു മാലികിനെതിരെയും ലൈംഗിക ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഗായിക സോന മപാപത്രയാണ് ആരോപണത്തിന് പിന്നില്‍. തന്റെ ഭര്‍ത്താവിന് മുന്നില്‍ വെച്ച് തന്നെ ചരക്ക് എന്ന് വിളിച്ചിട്ടുണ്ടെന്നും രാത്രികളില്‍ തുടര്‍ച്ചയായി വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നെന്നും സോന പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അനുമാലിക്കിനെതിരേ ഗായിക രംഗത്തെത്തിയത്.

2006ലെ എംടിവി ലൈക്ര സ്റ്റൈല്‍ അവാര്‍ഡിന്റെ റിഹേഴ്‌സലിനിടെയാണ് ഞാന്‍ ആദ്യമായി അനു മാലികിനെ കാണുന്നത്. അന്ന് തന്നെയും ഭര്‍ത്താവ് റാം സമ്പത്തിനെയും ഭക്ഷണം കഴിക്കാനായി അദ്ദേഹം ക്ഷണിച്ചു. എന്നാല്‍ തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് അയാള്‍ക്ക് അറിയില്ലാരുന്നു. ഞാന്‍ റെസ്റ്റ് റൂമിലേക്ക് പോയ സമയത്ത് അയാള്‍ തന്റെ ഭര്‍ത്താവിനോട് തന്നെക്കുറിച്ച് വളരെ മോശമായ കമന്റ് പറഞ്ഞു. 'എന്തോരു ചരക്കാണ് സമ്പത്ത'. സോന പറഞ്ഞു.

പിന്നീട് അനു ഇടയ്ക്ക് ാേണില്‍ വിളിച്ചു ശല്യപ്പെടുത്താന്‍ തുടങ്ങി. രാത്രികളില്‍ മിസ്സ്ഡ് കോളുകള്‍ വിട്ടു. ഇതിനിടെ ഒരുപ്രാവശ്യം താന്‍ കോള്‍ എടുത്തു. അന്ന് അയാള്‍ വല്ലാതെയായി. ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം അനാവശ്യമായി സംസാരിച്ചു. അവസാനം ഞാന്‍ അയാളുടെ ഫോണ്‍ എടുക്കാതെയായി. അയാളുടെ പാട്ട് പാടാനാവുമെന്ന് വിചാരിച്ച് അയാളെ സഹിക്കേണ്ട കാര്യമില്ലെന്ന് എനിക്ക് തോന്നി. ഇത് നടക്കുന്നത് 2007- 2008 കാലത്താണ്. സോന മഹാപത്ര ആരോപിച്ചു.

സോനയുടെ ഭര്‍ത്താവ് റാം സമ്പത്തും അനു മാലിക്കില്‍ നിന്ന് ഭാര്യക്കുണ്ടായ മോശം അനുഭവത്തേക്കുറിച്ച് തുറന്നു പറഞ്ഞു. അനാവശ്യമായി ഫോണ്‍ വിളിക്കുകയും ചരക്കെന്ന് അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും റാം പറഞ്ഞു. ഗായിക അനു ശ്രീധറിനും അനുവില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും സോന പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് ഇത്തരം അനുഭവം ഒന്നുമുണ്ടായിട്ടില്ല എന്നാണ് സുമന്‍ ശ്രീധര്‍ പറയുന്നത്. എന്തായാലും ബോളിവുഡില്‍ കത്തിപ്പടരുകയാണ് മീ റ്റൂ മൂവ്മെന്റ്.

Ads by Google
Friday 12 Oct 2018 11.12 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW