Tuesday, October 23, 2018 Last Updated 8 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.40 PM

ഉപയോക്താക്കളുടെ ഡാറ്റയില്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് ഗൂഗിളിന്റെ നിയന്ത്രണം

Google limits third-party app access to users' data

ഉപയോക്താക്കളുടെ വിവരങ്ങൾ മൂന്നാം കക്ഷി മൊബീല്‍ ആപ്ലിക്കേഷനുകള്‍ക്ക്(തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍) ലഭ്യമാക്കുന്നതില്‍ ഗൂഗിൾ നിയന്ത്രണം കൊണ്ടുവരുന്നു. ഗൂഗിളിന്റെ ഈ തീരുമാനം ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകള്‍, ഇ-കൊമേഴ്‌സ് കമ്പനികള്‍, മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് തിരിച്ചടിയാവുകയാണ്. ഡെവലപ്പര്‍മാര്‍ക്ക് തടസ്സമില്ലാത്ത ഒരു ഇക്കോസിസ്റ്റമാണ് ഇതുവഴി നഷ്ടപ്പെടാന്‍ പോകുന്നത്.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത കാര്യങ്ങല്‍ക്ക് വേണ്ടി അനുമതിയില്ലാതെ ഉപയോഗിക്കുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ നിയന്ത്രിക്കുക എന്നതാണ് ഈ തീരുമാനത്തിന് ലക്ഷ്യമെന്ന് ഗൂഗിള്‍ പറയുന്നു.

വന്‍കിട ഓണ്‍ലൈന്‍ കമ്പനികളായ ഫഌപ്കാര്‍ട്ട്, പേടിഎം തുടങ്ങിയവ മുതല്‍ ചെറുകിട കമ്പനികളെ വരെ ഈ തീരുമാനം ബാധിക്കും.തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നത് ഗൂഗിളില്‍ നിന്നുള്ള ധീരമായ തീരുമാനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗൂഗിളിന്റെ ഈ തീരുമാനം കസ്റ്റമര്‍ പ്രൊഫൈലുകള്‍ നിര്‍മിക്കാനായി ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്ന ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കും തലവേദന സൃഷ്ടിക്കും.

ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോറുകള്‍ നിര്‍ണയിക്കാന്‍ ഇത്തരം ഡാറ്റകളെ ആശ്രയിക്കുന്ന വായ്പാ വിതരണ, സാമ്പത്തിക സേവന കമ്പനികളെ ഈ നീക്കം നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഉപഭോക്തൃ സ്വഭാവം, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗ രീതികള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് ഗൂഗിളിന്റെ ഈ തീരുമാനം വരുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW