Tuesday, June 25, 2019 Last Updated 18 Min 20 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.44 PM

ഒന്‍പത് മാസത്തിനുള്ളില്‍ പത്ത് മില്യണ്‍ വില്‍പ്പന എന്ന റെക്കോർഡുമായി റെഡ്മി 5എ

redmi 5a gains 10 million sales within 6 months

ഒന്‍പത് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി പത്ത് മില്യണ്‍ റെഡ്മി 5എ സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചതായി റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്റെ (ഐഡിസി) പ്രതിമാസ സ്മാര്‍ട്ട്‌ഫോണ്‍ ട്രാക്കര്‍ റിപ്പോര്‍ട്ടാണ് ഇത് പുറത്തുവിട്ടത്. ഇത്ര ചെറിയ കാലയളവിനുള്ളില്‍ ഇന്ത്യയില്‍ പത്ത് മില്യണ്‍ യൂണിറ്റ് വില്‍പ്പന എന്ന നേട്ടം കൈവരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി 5എ ആണെന്നാണ് കമ്പനിയുടെ അവകാശ വാദം.

റെഡ്മി 5എ സ്മാര്‍ട്ട്‌ഫോണ്‍ കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 2017 നവംബര്‍ മുതല്‍ 2018 ഓഗസ്റ്റ് വരെയുള്ള ഒന്‍പത് മാസത്തിനിടെ ഷവോമി പത്ത് മില്യണ്‍ റെഡ്മി 5എ വില്‍പ്പന നടത്തിയിട്ടുണ്ടെന്നാണ് ഐഡിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. വിപണിയില്‍ അവതരിപ്പിച്ച് അഞ്ച് മാസത്തിനുള്ളില്‍ അഞ്ച് മില്യണ്‍ യൂണിറ്റ് റെഡ്മി 5എ വിറ്റഴിച്ചതായി മാര്‍ച്ചില്‍ കമ്പനി അറിയിച്ചിരുന്നു.

റെഡ്മി 5എ 2ജിബി വേരിയന്റിന് 5,999 രൂപയും 3ജിബി വേരിയന്റിന് 6,999 രൂപയുമാണ് വില. ബ്ലൂ, ഡാര്‍ക് ഗ്രേ, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്.ക്വാഡ്-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 ചിപ്പ്‌സെറ്റ്, 3000 എംഎഎച്ച് ബാറ്ററി ശേഷി, 2ജിബി/3ജിബി റാം, 16/32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

Ads by Google
Ads by Google
Loading...
TRENDING NOW