Saturday, December 15, 2018 Last Updated 23 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 01.51 PM

നോക്കിയ 3.1 പ്ലസ്, നോക്കിയ 8110 ഫോണുകള്‍ ഇന്ത്യയിൽ

nokia 3.1 plus nokia 8110 4g launched in india

നോക്കിയയുടെ ബനാന ഫോണ്‍ എന്നറിയപ്പെടുന്ന നോക്കിയ 8110 യും നോക്കിയ 3.1 പ്ലസ് സ്മാര്‍ട്‌ഫോണും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.നോക്കിയ 8110 ഒരു 4ജി ഫീച്ചര്‍ ഫോണ്‍ ആണ്. ഈ വര്‍ഷം ആദ്യം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയ 8110 അവതരിപ്പിച്ചിരുന്നു. ഇതിന് ഇന്ത്യയില്‍ വില 5999 രൂപയാണ്.

നോക്കിയ 8110 റീലോഡഡ് എന്നാണ് എച്ച്എംഡി ഗ്ലോബല്‍ ഈ ഫോണിനെ വിശേഷിപ്പിക്കുന്നത്. ഒക്ടോബര്‍ 24 മുതലാണ് ഫോണ്‍ വില്‍പനയാരംഭിക്കുക. 11,499 രൂപ വിലയുള്ള സ്മാര്‍ട്‌ഫോണ്‍ ആണ് നോക്കിയ 3.1 പ്ലസ്. ഒക്ടോബര്‍ 19 മുതലാണ് നോക്കിയ 3.1 പ്ലസിന്റെ വില്‍പനയാരംഭിക്കുക.

നോക്കിയ 3.1 പ്ലസിന് 6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേയാണ്. മീഡിയാ ടെക് ഹീലിയോ പി 22 പ്രൊസസര്‍ ആണ് ആന്‍ഡ്രോയിഡ് വണില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഉള്ളത്. രണ്ട് ജിബി/16ജിബി, മൂന്ന് ജിബി/32ജിബി സ്റ്റോറേജ് പതിപ്പുകളാണ് ഈ ഫോണിനുള്ളത്.

400 ജിബി വരെ ഇന്റേണല്‍ മെമ്മറി വര്‍ധിപ്പിക്കാനാവും. 3500 mAh ആണ് ബാറ്ററി. 13 എംപി+ 2 എംപി ഡ്യുവല്‍ ക്യാമറ, 8 എംപി സെല്‍ഫി ക്യാമറ എന്നിവയാണ് ഫോണിന്. ഫോണിന് പിന്‍ ഭാഗത്തായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്.

320 x 240 റസലൂഷന്‍ 2.4 ഇഞ്ച് കളര്‍ ഡിസ്‌പ്ലേ, രണ്ട് മെഗാപിക്‌സല്‍ ക്യാമറ, സ്‌നേക്ക് ഗെയിം, വൈഫൈ, 4ജി മോഡം എന്നിവയാണ് ഈ നോക്കിയ 8110-ന്റെ സവിശേഷതകൾ. 512 എംബിയാണ് റാം ശേഷി.

4ജിബിയാണ് ഇന്റേണല്‍ മെമ്മറി. 128 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. കായ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 1.1 GHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 205 ഡ്യുവല്‍ കോര്‍ പ്രൊസസറാണ് ഉപയോഗിച്ചിട്ടുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW