Friday, December 14, 2018 Last Updated 17 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 12 Oct 2018 04.31 PM

'ബോള്‍ ചെയ്യാന്‍ തുടങ്ങുമ്പോഴെല്ലാം രക്തം ഛര്‍ദ്ദിക്കുന്നു' - മരണം വരെ സംഭവിക്കുന്ന ഗുരുതര രോഗം വെളിപ്പെടുത്തി ഓസീസ് താരം

Australia Fast Bowler, John Hastings,

മെല്‍ബണ്‍: മരണം വരെ സംഭവിക്കാവുന്ന ഗുരുതര രോഗം തനിക്കുണ്ടെന്ന് വെളിപ്പെടുത്തി ഓസീസ് ക്രിക്കറ്റ് താരം ജോണ്‍ ഹേസ്റ്റിങ്‌സ്. ഓസ്‌ട്രേലിയയുടെ ഓള്‍റൗണ്ടറാണ് ഹേസ്റ്റിങ്‌സ്. ഹേസ്റ്റിങ്‌സ് വെളിപ്പെടുത്തല്‍ ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടെന്നും ഇത് മാരകമായേക്കുമെന്നുമാണ് ഹേസ്റ്റിങ്‌സ് പറയുന്നത്. വിശദമായ പരിശോധനയ്ക്ക് വിധേയനായെങ്കിലും രോഗത്തിന്റെ കാരണം ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.

ബൗള്‍ ചെയ്യാന്‍ തുടങ്ങുമ്പോഴൊക്കെ ചുമച്ച് രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥയിലാണ് താരമിപ്പോള്‍. ബൗളറെന്ന നിലയില്‍ ക്രിക്കറ്റ് കളിക്കുന്നത് തുടരുകയാണെങ്കില്‍ മരണം വരെ സംഭവിക്കുമെന്നും താരത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സുമായി കരാറൊപ്പിട്ടിട്ടുണ്ടെങ്കിലും ഹേസ്റ്റിങ്‌സ് കളിക്കാനിറങ്ങില്ല. താരത്തിന്റെ ക്രിക്കറ്റ് കരിയര്‍ തന്നെ ഇപ്പോള്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണിപ്പോള്‍.

'കഴിഞ്ഞ നാലഞ്ച് മാസമായി എനിക്ക് ഈ അസുഖമുണ്ട്. വളരെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഞാനെപ്പോഴൊക്കെ ബോള്‍ ചെയ്യാനായി തയ്യാറെടുക്കുന്നോ അപ്പോഴെല്ലാം ചുമച്ച് രക്തം ഛര്‍ദ്ദിക്കുകയാണ്. ഈ വര്‍ഷം എനിക്ക് ബൗള്‍ ചെയ്യാന്‍ കഴിയില്ലെന്നുറപ്പാണ്. ഈ രോഗാവസ്ഥ മറികടക്കാനായാല്‍ എനിക്ക് തിരിച്ചുവരാനാകും. പക്ഷേ ഡോക്ടര്‍മാര്‍ക്ക് ഒരു തീരുമാനം പറയാനാകുന്നില്ല.

ഗ്രൗണ്ടില്‍ രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥയുണ്ടാകില്ലെന്നോ ഇത് മാറാരോഗമല്ലെന്നോ ഉറപ്പുനല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. ഇതെന്നെ തകര്‍ത്തുകളയുന്ന കാര്യമാണ്. ഇപ്പോള്‍ ഞാന്‍ രോഗവുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. എന്റെ ജീവിതം തന്നെ ക്രിക്കറ്റ് കളിക്കാനുള്ളതാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. ക്രിക്കറ്റിനെ ഞാന്‍ അത്രയ്ക്ക് സ്‌നേഹിക്കുന്നു. എനിക്ക് കളി തുടരണം. പല രാജ്യങ്ങളിലും പോയി കളിക്കണം. ഏകദിനത്തില്‍ നിന്നും ചതുര്‍ദിന ക്രിക്കറ്റില്‍ നിന്നും ഞാന്‍ നേരത്തെ വിരമിച്ചത് ഈ രോഗമുള്ളതിനാലാണ്. ഇനി എന്തെങ്കിലും അദ്ഭുതം സംഭവിച്ചാലേ എനിക്ക് വീണ്ടും കളിക്കാനാകൂ' ഹേസ്റ്റിങ്‌സ് പറഞ്ഞു.

ഓസീസിനായി 29 ഏകദിനങ്ങളിലും ഒമ്പത് ടി ട്വന്റി മത്സരങ്ങളിലും കളിച്ചിട്ടുള്ള ഹേസ്റ്റിങ്‌സ് അടുത്തിടെ ഏകദിനങ്ങളില്‍ നിന്നും ചതുര്‍ദിന മത്സരങ്ങളില്‍ നിന്നും വിരമിച്ചിരുന്നു.

Ads by Google
Friday 12 Oct 2018 04.31 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW