Sunday, July 21, 2019 Last Updated 8 Min 17 Sec ago English Edition
Todays E paper
Ads by Google
കേരളമെന്ന് കേട്ടാല്‍ / ഏബ്രഹാം മാത്യു
Saturday 03 Nov 2018 02.09 AM

ഇനി വനിതാവൈദികര്‍

uploads/news/2018/11/261913/abhrmopinion03118a.jpg

ശബരിമലയിലെ യുവതീപ്രവേശന തര്‍ക്കം ചരിത്രാന്വേഷണ തലത്തിലേക്ക്‌ ഉയരുന്ന ദിവസങ്ങളാണു കടന്നുവരുന്നത്‌. പുനഃപരിശോധനാ ഹര്‍ജികള്‍, ജാതി ധ്രുവീകരണം... സ്‌ത്രീപ്രവേശനത്തിനു നിശ്‌ചയിച്ചിരുന്ന പ്രായപരിധി റദ്ദാക്കിയ സുപ്രീംകോടതി വിധി വിശാല അര്‍ത്ഥത്തില്‍ എല്ലാ ആരാധനാലയങ്ങള്‍ക്കും ബാധകമാകേണ്ടതാണ്‌.

ശബരിമല ഒരു നിമിത്തമെന്നേ കരുതേണ്ടതുള്ളൂ. സുപ്രീംകോടതി വിധി പൂര്‍ണഅര്‍ഥത്തില്‍ നടപ്പാക്കണമെന്നു വാദിക്കുന്നവര്‍, ക്രൈസ്‌തവ ദേവാലയങ്ങളിലേക്കും ഈ വിധിയുടെ അന്തഃസത്ത പകര്‍ന്നു നല്‍കണം. ക്രൈസ്‌തവ ദേവാലയങ്ങളിലെ മദ്‌ബഹയില്‍ സ്‌ത്രീകള്‍ക്കു പ്രവേശനമില്ല. െവെദികരോ ശുശ്രൂഷകരോ ആയി പ്രവര്‍ത്തിക്കാന്‍ സ്‌ത്രീകള്‍ക്ക്‌ അവകാശമില്ല. (സി.എസ്‌.ഐ. സഭ വനിതാ െവെദികരെ അംഗീകരിക്കുന്നുണ്ട്‌).
ശബരിമലയില്‍ യുവതീപ്രവേശനം വിശ്വാസം, ആചാരം എന്നിവയുടെ പേരില്‍ വിലക്കപ്പെട്ടിരുന്നു.

ക്രൈസ്‌തവ ദേവാലയങ്ങളിലെ മദ്‌ബഹകളില്‍ സ്‌ത്രീകളുടെ പ്രവേശനം നിഷേധിക്കുന്നതിന്റെ ന്യായമെന്ത്‌? കന്യാമറിയത്തിന്റെ പേരില്‍ സ്‌ഥാപിച്ചിട്ടുള്ള പള്ളികളിലും വനിതകള്‍ക്ക്‌ മദ്‌ബഹായില്‍ വിലക്ക്‌! െവെദികവൃത്തിയില്‍നിന്നു സ്‌ത്രീകളെ അകറ്റിനിര്‍ത്തുന്നതിനു സഭകള്‍ പറയുന്ന കാരണങ്ങളിലൊന്നു ശബരിമല വിവാദത്തില്‍ ഉയര്‍ന്നുകേട്ട ആര്‍ത്തവപ്രശ്‌നംതന്നെ. കന്യകയില്‍നിന്നു ജന്മംകൊണ്ട ക്രിസ്‌തുവിന്റെ പേരില്‍ സ്‌ഥാപിതമായ സഭകള്‍ ഒന്നടങ്കം, ഒരേ സ്വരത്തില്‍, സഭാശുശ്രൂഷകള്‍ക്കു സ്‌ത്രീകള്‍ നേതൃത്വം നല്‍കുന്നതിനെ തുറന്നെതിര്‍ക്കുന്നു.

സ്‌ത്രീകള്‍ െവെദികരും ബിഷപ്പുമാരുമായി ചുമതലയേറ്റാല്‍ കന്യാസ്‌ത്രീ പീഡന പരാതികള്‍ ഗണ്യമായി കുറയും. മഠങ്ങളിലെ കിണറുകളില്‍ വിചിത്ര പ്രതിഭാസത്തിനു കുറവു വരും. മാത്രവുമല്ല, ക്രിസ്‌തുവിന്റെ ജീവിതയാത്രയില്‍ സ്‌ത്രീകള്‍ക്കു നല്ല പങ്കാളിത്തമുണ്ടായിരുന്നതായി െബെബിള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌.

ക്രിസ്‌തു തന്റെ ശിഷ്യന്മാരെപ്പോലെതന്നെ, മഗ്‌ദലനക്കാരി മറിയത്തിനു പരിഗണന നല്‍കിയിരുന്നതായും കാണുന്നു. ക്രിസ്‌തുവിന്റെ കാല്‍, സുഗന്ധദ്രവ്യം പൂശി, മൂടിക്കൊണ്ട്‌ തുടച്ച സ്‌ത്രീയെപ്പറ്റിയും െബെബിളില്‍ വായിക്കാം. സ്‌ത്രീകളെ ക്രിസ്‌തു അകറ്റിയോടിക്കുകയോ അവര്‍ക്കു വിലക്കേര്‍പ്പെടുത്തുകയോ ചെയ്‌തിട്ടില്ലെന്നു മാത്രമല്ല, പലപ്പോഴും അവരെ തന്റെ ശിഷ്യന്മാര്‍ക്കൊപ്പം പരിഗണിക്കുകയും ചെയ്‌തു.

എന്നിട്ടും ക്രിസ്‌തുവിന്റെ പിന്‍ഗാമികള്‍ സ്‌ത്രീകളെ എന്തിനു വിലക്കുന്നു? ശബരിമലയിലെ പരമ്പരാഗത വിശ്വാസത്തിനു കോടതിവിധി അന്ത്യംകുറിക്കണമെന്നു വാശി പിടിക്കുന്നവര്‍ ക്രൈസ്‌തവ െവെദികരായി സ്‌ത്രീകള്‍ അവരോധിക്കപ്പെടണമെന്ന ന്യായമായ ക്രിസ്‌തുദര്‍ശനത്തോട്‌ എങ്ങനെ പ്രതികരിക്കും?

െവെദികനിയമനം മാത്രമല്ല, വേര്‍തിരിവിന്‌ ഓരോ സഭയിലും നിരവധി ഉദാഹരണങ്ങള്‍ ബാക്കി നില്‍ക്കുന്നു. നൂറ്റാണ്ടു പഴക്കമുള്ള മാര്‍ത്തോമ്മാ സഭയുടെ മാരാമണ്‍ കണ്‍വന്‍ഷനില്‍, െവെകിട്ട്‌ ആറിനുശേഷം സ്‌ത്രീകള്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതിനെ ചോദ്യംചെയ്‌ത അതിന്യൂനപക്ഷത്തെ ശബരിമലയില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ െകെകാര്യം ചെയ്‌ത അതേ നിലയില്‍ െകെകാര്യം ചെയ്യാനുള്ള നീക്കമാണു നടന്നത്‌.

കണ്‍വെന്‍ഷന്‍ നടക്കുന്ന പമ്പാ മണപ്പുറത്ത്‌ ആറിനുശേഷം ഒരു സ്‌ത്രീയും പ്രവേശിക്കരുതെന്നാണു യുക്‌തിരഹിതമായ കല്‍പ്പന. ആചാരങ്ങള്‍ അനാചാരങ്ങളാകുമ്പോള്‍ അവ ലംഘിക്കണമെന്നാണ്‌ സര്‍ക്കാരും സര്‍ക്കാരിനെ പിന്തുണക്കുന്നവരും മാധ്യമങ്ങളിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നത്‌.

അങ്ങനെയെങ്കില്‍ ശബരിമല വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട്‌ െവെകിട്ട്‌ ആറിനുശേഷമുള്ള സ്‌ത്രീപ്രവേശന നിരോധനം നീക്കാന്‍ മാര്‍ത്തോമ്മാ സഭ തയാറാകണം. സഭയെ അതിനു പ്രേരിപ്പിക്കാന്‍ സര്‍ക്കാരും മുന്നോട്ടുവരണം.

ഹെല്‍മറ്റും പോലീസ്‌ യൂണിഫോമും തീര്‍ത്ഥാടകകേന്ദ്രങ്ങളിലേക്കു പോകാന്‍ തയാറായി വരുന്ന സ്‌ത്രീകള്‍ക്കായി കേരളപോലീസ്‌ തയാറാക്കി വച്ചിട്ടുണ്ടെന്നാണറിയുന്നത്‌. മാരാമണ്‍ കണ്‍വെന്‍ഷനിലും ഇവ വിതരണം ചെയ്യാവുന്നതേയുള്ളൂ.

െചെന കൃത്രിമ ചന്ദ്രനെ നിര്‍മ്മിക്കാന്‍ പോകുന്നെന്നു വാര്‍ത്ത. തോന്നുമ്പോഴൊക്കെ നിലാവ്‌ - വേണ്ടുവോളം ആസ്വദിക്കാം; ആകാശം നോക്കികിടക്കാം; ഏതു രാത്രിയിലും പൂര്‍ണ്ണചന്ദ്രന്‍. നിലാവിന്റെ കാര്യത്തില്‍ സോഷ്യലിസം സംഭവിക്കുന്നു. െചെനയോട്‌ പലതരം സെന്റിമെന്റ്‌സുള്ള നമുക്ക്‌ ഈ വാര്‍ത്ത കൂടുതല്‍ കൗതുകം തരുന്നു. "അമ്പിളി അമ്മാവാന്ന താമരക്കുമ്പിളില്‍ എന്തുണ്ട്‌" എന്നു വിശേഷം ചോദിച്ചിരിക്കുകയാണല്ലോ തലമുറകളായി നമ്മള്‍.

െചെന മുഴുവന്‍ സമയ പൂര്‍ണചന്ദ്രനെ ജനങ്ങള്‍ക്കു ലഭ്യമാക്കുമ്പോള്‍, െചെനയെ അമേരിക്ക വളഞ്ഞിട്ടാക്രമിക്കുന്നുവെന്നു പറഞ്ഞു പരിദേവനം നടത്താറുള്ള മലയാളികള്‍ക്കു തലയില്‍ കൂടുതല്‍ നിലാവെളിച്ചം ലഭ്യമാക്കാനുള്ള സാധ്യതയെങ്കിലും അന്വേഷിക്കേണ്ടതല്ലേ. വനിതാ െവെദികര്‍ അതിനുള്ള തുടക്കമാകട്ടെ.

Ads by Google
Ads by Google
Loading...
TRENDING NOW