Monday, June 17, 2019 Last Updated 12 Min 17 Sec ago English Edition
Todays E paper
Ads by Google
രഘുവരന്‍ രാമന്‍
Saturday 22 Dec 2018 01.29 PM

ചിരിപ്പിച്ച് പേടിപ്പിച്ച് പ്രേതം 2

അവധിക്കാലം ആഘോഷിക്കാന്‍ കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും ധൈര്യമായി ടിക്കെറ്റ് എടുക്കാവുന്ന ചിത്രം തന്നെയാണ് പ്രേതം 2.
pretham 2 movie review

മലയാള സിനിമ കണ്ട വ്യത്യസ്ത ചിത്രമായിരുന്നു രഞ്ജിത് ശങ്കര്‍-ജയസൂര്യ ചിത്രം പ്രേതം. ഹൊറര്‍ കോമഡി ഗണത്തില്‍ പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ആകാശം മുട്ടെ പ്രതീക്ഷകളാണ്. പ്രേതം 2 ആ പ്രതീക്ഷകള്‍ കാത്തുസൂക്ഷിച്ചു എന്ന് തന്നെ അടിവരയിട്ട് പറയാം. മെന്റലിസ്റ്റായ ജോണ്‍ ഡോണ്‍ ബോസ്‌കോയായി ജയസൂര്യ തകര്‍പ്പന്‍ പെര്‍മോന്‍സ് ആണ് കാഴ്ചവച്ചിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ റിസോര്‍ട്ടിലാണ് ജോണ്‍ ജോണ്‍ ബോസ്‌കോയുടെ ദൗത്യമെങ്കില്‍ രണ്ടാം ഭാഗത്തില്‍ അത് മംഗലശ്ശേരി മനയിലായിരുന്നു. ആദ്യം ചിരിപ്പിച്ചും പിന്നീട് ഭയപ്പെടുത്തിയും പ്രേക്ഷകരെ ത്രില്ലടിപ്പിത്തുന്ന ഒന്ന് തന്നെയാണ് പ്രേതത്തിന്റെ രണ്ടാം ഭാഗം.

മനയില്‍ താമസിച്ച് കായകല്‍പ ചികിത്സയ്ക്കായാണ് ജോണ്‍ ഡോണ്‍ ബോസ്‌കോ ഇക്കുറി എത്തുന്നത്. ഇതിനിടെ ഒരു സിനിമ ഫേസ്ബുക്ക് കൂട്ടായ്മയിലെ ഇതുവരെ പരസ്പരം കാണാത്ത സുഹൃത്തുക്കള്‍ മനയില്‍ എത്തുന്നു. ഇതോടെയാണ് സിനിമയുടെ ഗതി മാറുന്നത്. ഒരു ഷോര്‍ട് ഫിലിം ചിത്രീകരണത്തിനായിട്ടാണ് ഇവര്‍ എത്തുന്നത്.

ആദ്യ ഭാഗത്തിലേതുപോലെ രണ്ടാം ഭാഗത്തിലും ചിരിപ്പിച്ചും പേടിപ്പിച്ചുമാണ് കഥ മുന്നോട്ട് പോകുന്നത്. ഹൊറര്‍ സീനുകളിലെ ഹാസ്യ ഡയലോഗുകള്‍ രസംകൊല്ലിയാകുന്നില്ല. മികച്ച കൗണ്ടര്‍ അറ്റാക്കും ശ്രദ്ധേയമാണ്. ആദ്യഭാഗത്തില്‍ ധര്‍മ്മജന്‍, അജു വര്‍ഗീസ്, ഷറഫുദ്ദീന്‍, ഗോവിന്ദ് പദ്മസൂര്യ തുടങ്ങിയ താരങ്ങളാണ് പൊട്ടിച്ചിരിപ്പിച്ചതെങ്കില്‍ രണ്ടാം ഭാഗത്തില്‍ സിദ്ധാര്‍ത്ഥ് ശിവ, സെയ്ന്‍, സാനിയ ഈയപ്പന്‍, ദുര്‍ഗ്ഗ കൃഷ്ണ, അമിത് ചക്കാലയ്ക്കല്‍ തുടങ്ങിയവരാണ് ചിരിപ്പൂരം ഒരുക്കിയിരിക്കുന്നത്.

pretham 2 movie review

മേക്ക് ഓവറുകളില്‍ ഏറെ ഞെട്ടിക്കാറുള്ള ജയസൂര്യ പ്രേതത്തിന്റെ രണ്ടാം ഭാഗത്തിലും ഞെട്ടിച്ചു. തല മൊട്ടയടിച്ച് താടിവെച്ച് രൂക്ഷമായ നോട്ടത്തോടെ എത്തുന്ന ജോണ്‍ ഡോണ്‍ ബോസ്‌കോയെ ഏവരും നെഞ്ചിലേറ്റിയതാണ്. രണ്ടാം ഭാഗത്തിലും അതേ ലുക്കിലും തീഷ്ണതയേറിയ നോട്ടത്തോടെയുമാണ് ജോണ്‍ ഡോണ്‍ ബോസ്‌കോ എത്തുന്നത്.

ക്ലൈമാക്‌സ് ട്വിസ്റ്റുകള്‍ക്ക് അല്‍പം ദൈര്‍ഘ്യമേറിയോ എന്ന് സംശയം തോന്നിച്ചേക്കാം, എന്നാല്‍ വളരെ ത്രില്ലിങ്ങായ ഒന്നാണ് ക്ലൈമാക്‌സ്. പ്രേക്ഷകരില്‍ സസ്‌പെന്‍സും അസ്വസ്ഥതയും ഒരുമിച്ച് വളര്‍ത്താന്‍ ക്ലൈമാക്‌സിനായിട്ടുണ്ട്. ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിന്റെ ഏഴാം ചിത്രമാണ് പ്രേതം 2. കഴിഞ്ഞ ആറു വിജയചിത്രങ്ങളുടെയും നിലവാരത്തിലേക്ക് ഏഴാംവരവിലെ പ്രേതം 2 എത്തിയിട്ടില്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്.

ചിത്രത്തില്‍ ആനന്ദ് മധുസൂധനന്റേതാണ് സംഗീതം. സിനിയുടെ പേര് പോലെ തന്നെ പ്രേതം ഫീല്‍ തരുന്ന പശ്ചാത്തല സംഗീതവും മികവുറ്റതാണ്. ഛായാഗ്രഹണവും എടുത്ത് പറയണ്ടേതാണ്. വിഷ്ണു നാരായണന്റെ ക്യാമറയില്‍ മനയുടെ സൗന്ദര്യം ആവോളം പകര്‍ത്തിയിട്ടുണ്ട്. വി സാജന്റെ എഡിറ്റിംഗും നീതിപുലര്‍ത്തുന്നതാണ്. അവധിക്കാലം ആഘോഷിക്കാന്‍ കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും ധൈര്യമായി ടിക്കെറ്റ് എടുക്കാവുന്ന ചിത്രം തന്നെയാണ് പ്രേതം 2.

Ads by Google
രഘുവരന്‍ രാമന്‍
Saturday 22 Dec 2018 01.29 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW