Sunday, June 16, 2019 Last Updated 37 Min 47 Sec ago English Edition
Todays E paper
Ads by Google
രഘുവരന്‍ രാമന്‍
Saturday 22 Dec 2018 02.19 PM

ഈ 'ഉമ്മ' നിസാരക്കാരിയല്ല; ഉമ്മയെ തേടിയുള്ള ടൊവിനോയുടെ സുവര്‍ണയാത്ര

ഉമ്മയെ തേടിയുള്ള ഒരു യുവാവിന്റെ യാത്രയിലെ നൊമ്പരങ്ങളും വേദനങ്ങളും കൊച്ചു കൊച്ചു തമാശകളും വളരെ തന്മയത്തത്തോടെ അവതരിപ്പിച്ച ചിത്രം. ജോസ് സെബാസ്റ്റ്യന്റെ ആദ്യ ചിത്രമാണിതെന്ന് തോന്നല്‍ പ്രേക്ഷകന് ഉണ്ടാകില്ല.
ente ummante peru movie review

യുവതാരങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. ക്രിസ്തുമസ് റിലീസായി ടൊവിനോ നായകനായ 'എന്റെ ഉമ്മാന്റെ പേര്' പ്രതീക്ഷിച്ചത് പോലെ തന്നെ വിജയ വഴിയിലാണ്. പലപ്പോഴും മലയാള സിനിമയില്‍ അച്ഛന്‍- മകന്‍, അമ്മ- മകന്‍ ബന്ധങ്ങള്‍ സിനിമയുടെ വിഷയമായിട്ടുണ്ട്. കുടുംബബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്നതും ഇത്തരം കഥകള്‍ തന്നെയാണ്. അതിനാല്‍ ടൊവിനോ ഒരു അമ്മ- മകന്‍ ബന്ധം പറയുന്ന ചിത്രവുമായെത്തുമ്പോള്‍ നിരാശപ്പെടുത്തില്ലെന്ന വിശ്വാസം പ്രേക്ഷകര്‍ക്കുണ്ടായിരുന്നു. ആ വിശ്വാസത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് ചിത്രം കണ്ടിറങ്ങുന്നവര്‍ക്ക് വ്യക്തമാണ്.

ഉമ്മയെ തേടിയുള്ള ഒരു യുവാവിന്റെ യാത്രയിലെ നൊമ്പരങ്ങളും വേദനങ്ങളും കൊച്ചു കൊച്ചു തമാശകളും വളരെ തന്മയത്തത്തോടെ അവതരിപ്പിച്ച ചിത്രം. ജോസ് സെബാസ്റ്റ്യന്റെ ആദ്യ ചിത്രമാണിതെന്ന് തോന്നല്‍ പ്രേക്ഷകന് ഉണ്ടാകില്ല. വളരെ പരിചയസമ്പന്നനായ ഒരു സംവിധായകന്റെ മികവോടെയാണ് അദ്ദേഹം സിനിമ ചെയ്തിരിക്കുന്നത്. അമിതമായ വൈകാരിക നിമിഷങ്ങള്‍ കുത്തി നിറയ്ക്കാതെ ലളിതമായി നര്‍മ്മത്തില്‍ പൊതിഞ്ഞാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്.

ente ummante peru movie review

ടൊവിനോയ്‌ക്കൊപ്പം ഉര്‍വ്വശിയാണ് ഉമ്മയുടെ വേഷത്തില്‍ എത്തിയിരിക്കുന്നത്. ഇരുവരുടെയും മത്സരിച്ചുള്ള അഭിനയമുഹൂര്‍ത്തങ്ങള്‍ സിനിമയുടെ പ്ലസ് ആണ്. ഉയര്‍ന്ന സാമ്പത്തിക ശേഷിയുണ്ടെങ്കിലും അനാഥനായി ജീവിക്കേണ്ടി വരുന്ന ഹമീദിന്റെയും മയ്യത്തെടുക്കാന്‍ ആളില്ലെന്നതുകൊണ്ട് മരിക്കാന്‍ ഭയക്കുന്ന അനാഥയായ ഐഷുമ്മയുടെയും കഥയാണ് എന്റെ ഉമ്മാന്റെ പേര് പറയുന്നത്.

ബാപ്പയായ ഹൈദര്‍ മരിക്കുന്നു, തുടര്‍ന്ന് ഹൈദറിന്റെ രണ്ട് ഭാര്യമാരായ റംലത്തിനെയും ഐഷുമ്മയെയും തേടിയുള്ള ഹമീദി​ന്റെ യാത്രയാണ് ഈ സിനിമ. റംലത്ത് ഉമ്മ കോഴിക്കോടും ഐഷൂമ്മ പൊന്നാനിയിലുമാണുള്ളത്. തന്റെ മകനല്ല ഹമീദ് എന്ന് റംലത്ത് പറയുന്നതോടെ പൊന്നാനിയിലുള്ള ഐഷൂമ്മയെ തേടി യാത്രയാവുകയാണ്.

ഹമീദ് എന്റെ മകനാണ് എന്ന് ഐഷൂമ്മ പറയുന്നുണ്ട്, എന്നാല്‍ ഒടുവില്‍ ഐഷൂമ്മയല്ല തന്റെ യഥാര്‍ത്ഥ അമ്മയെന്ന് ഹമീദ് മനസിലാക്കുകയും ലക്‌നൗവില്‍ എത്തുന്ന ഹമീദ് തന്റെ പെറ്റമ്മയെ കണ്ടെത്തുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് തന്നെ വേണ്ടെന്ന് മനസിലാകുന്നതോടെ സിനിമ പുതിയ ട്വിസറ്റിലേയക്ക് തിരിയുന്നു. അച്ചുവിന്റെ അമ്മയെയും മമ്മി ആന്റ് മീയിലെ ക്ലാരയെയുമൊക്കെ പോലെ വെള്ളിത്തിരയിലെ തന്റെ പ്രഭയ്ക്ക് ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് ഐഷുമ്മയിലൂടെ ഉര്‍വ്വശി തെളിയിക്കുന്നുണ്ട്. ഹരീഷ് കണാരന്റെ ബീരാന്‍ കുട്ടിയും നന്നായിട്ടുണ്ട്. സിദ്ധിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍, രാമു തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ente ummante peru movie review

ചിത്രത്തില്‍ ഗോപി സുന്ദറിന്റെ ഗാനങ്ങള്‍ ഹൃദ്യമാണ്. പശ്ചാത്തല സംഗീതവും കഥാ വിവരണത്തോട് അടുത്തുതന്നെ നില്‍ക്കുന്നു. ഒരു കുപ്രസിദ്ധ പയ്യനിലെയും തീവണ്ടിയിലെയും കഥാപാത്രങ്ങളെ പോലെ വലിയ ഓളമുണ്ടാക്കാത്ത കഥാപാത്രമാണ് ടൊവിനോയുടെ ഹമീദ്. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ടൊവിനോയുടെ ശ്രദ്ധ ഈ സിനിമയും അടിവരയിടുന്നു. സാധാരണക്കാരന്റെ സാധാരണ സിനിമയാണ് എന്റെ ഉമ്മാന്റെ കഥ.

Ads by Google
Ads by Google
Loading...
TRENDING NOW