Sunday, July 21, 2019 Last Updated 6 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jan 2019 04.09 PM

പഞ്ചവര്‍ണ്ണങ്ങള്‍ ചാലിച്ച വിസ്മയം

''ചുമര്‍ ചിത്രകലയെക്കുറിച്ച് ആദ്യമായി പുസ്തകമെഴുതുന്ന സ്ത്രീ. സുനിജയുടെ ചിത്രമെഴുത്തിനെക്കുറിച്ച്...''
uploads/news/2019/01/282954/sunija240119.jpg

വര്‍ണ്ണങ്ങളെ എന്നും വിസ്മയമായി കണ്ട് അതിനെ മനസിലാവാഹിച്ച് അതിനോട് കൂട്ടുകൂടിയ വ്യക്തിയാണ് സുനിജ. ചുമര്‍ ചിത്രകലയെ സാരിയില്‍ ചെയ്യുന്ന വെറും പെയിന്റിംഗായി മാത്രം കാണുന്ന വ്യക്തിയുമല്ല.

അതിനെ ആഴത്തിലറിഞ്ഞ്, ഈ കലയെക്കുറിച്ച് ഗവേഷണം നടത്തി, തനിക്ക് ലഭിച്ച അറിവുകള്‍ മറ്റുള്ളവരിലേക്കും പകര്‍ന്നു നല്‍കണമെന്ന് സുനിജ ആഗ്രഹിക്കുന്നു. അതിനായി താന്‍ കണ്ടെത്തിയ അറിവുകളെല്ലാം സ്വരുക്കൂട്ടി പഞ്ചവര്‍ണ്ണങ്ങള്‍ എന്ന പേരില്‍ ഒരു പുസ്തകമാക്കിയിരിക്കുകയാണ് സുനിജ.

സുനിജ എന്ന മകള്‍ക്ക് അച്ഛന്റെ തണലായിരുന്നു എല്ലാം. ആ തണലിനും തണുപ്പിനുമിടയില്‍ അവള്‍ ആവോളം നന്‍മയും സ്നേഹവുമറിഞ്ഞ് വളര്‍ന്നു. പാലക്കാട്ടെ പാടൂര്‍ എന്ന നാട്ടിലെ ചിന്നമണി എന്ന അച്ഛന്റെയും മകള്‍ സുനിജയുടെയും കഥയാണത്.

ചെറുപ്പത്തില്‍ അച്ഛനാണ് മകളെ വരകളുടേയും വര്‍ണ്ണങ്ങളുടേയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. വലിയ തറവാടു വീടിന്റെ ചുമരുകളിലൊക്കെ മകള്‍ പക്വതയില്ലാതെ ചിത്രങ്ങള്‍ കോറിവരച്ചപ്പോള്‍ ആ അച്ഛന്‍ അവളെ വഴക്കുപറഞ്ഞില്ല. പകരം പ്രോത്സാഹിപ്പിച്ചു.

നീ വലിയ കലാകാരിയാണെന്നു പറഞ്ഞു. ആ പ്രോത്സാഹനം മകളെ വളര്‍ത്തി. മറ്റുള്ളവര്‍ക്ക് പ്രയോജനമാകുന്ന തരത്തില്‍ എന്തെങ്കിലും ചെയ്താലേ ജീവിതത്തിനൊരു അര്‍ഥമുണ്ടാകൂ എന്ന അച്ഛന്റെ വാക്കുകള്‍ എപ്പോഴും സുനിജയുടെ മനസിലുണ്ടായിരുന്നു. പിന്നീടെപ്പോഴോ ആ തണല്‍ അവളെ വിട്ടകന്നപ്പോള്‍ അച്ഛന്‍ പകര്‍ന്നുകൊടുത്ത വാക്കുകളാണ് സുനിജയ്ക്ക് ധൈര്യവും കരുത്തുമായത്.

അച്ഛന്റെ വാക്കുകള്‍ എങ്ങനെയാണ് പ്രാവര്‍ത്തികമാക്കിയത്?


ചിത്രകലയിലേക്കെത്തുന്നത് അച്ഛന്റെ ഉപദേശപ്രകാരമാണ്. ചിത്രം വരയ്ക്കാന്‍ തുടങ്ങിയതും ഇത്തരത്തിലൊരു പുസ്തകമെഴുതിയതും. എന്റെ വളര്‍ച്ചയും നേട്ടങ്ങളും കാണാന്‍ അച്ഛന്‍ ഇന്നില്ലല്ലോ എന്ന ഒരു വിഷമം മാത്രമേയുള്ളൂ.
uploads/news/2019/01/282954/sunija240119a.jpg

മ്യൂറല്‍ പെയിന്റിംഗിനെ സ്നേഹിച്ചുതുടങ്ങിയിട്ട് ?


ചെറുപ്പത്തില്‍ ചുവരില്‍ വരച്ചു പഠിച്ച അറിവേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ചിത്രംവരയെ അത്രകണ്ട് ഇഷ്ടമായിരുന്നു. പതിനഞ്ച് വര്‍ഷമായി ചിത്രകലാരംഗത്ത് സജീവമാണ്. അച്ഛന്‍ പോയശേഷം ഞാ ന്‍ വളരെ ഡിപ്രഷനിലായിരുന്നു.

അന്ന് എന്റെ സുഹൃത്തുക്കളാണ് പൂര്‍ണ്ണമായും ഇതിലേക്ക് തിരിയാനും അധ്യാപികയാകാനും ഒക്കെ പിന്തുണയും പ്രോത്സാഹനവും നല്‍കിയത്. ഇപ്പോള്‍ മൂന്ന് വര്‍ഷമായി എറണാകുളത്ത് കടവന്ത്രയിലുള്ള എന്റെ വീട്ടില്‍ മ്യൂറല്‍ പെയിന്റിംഗ് പഠിപ്പിക്കുവാന്‍ വര്‍ണ്ണം ആര്‍ട്ട്സ് എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങിയിട്ട്.

വളരെയധികം ക്ഷമയുണ്ടെങ്കിലേ മ്യൂറല്‍ ചിത്രങ്ങള്‍ വരയ്ക്കാന്‍ കഴിയൂ. മറ്റുള്ളവ പോലെയല്ല ധാരാളം സമയം വേണ്ടിവരും ഇവയോരോന്നും തയാറാക്കാന്‍.

15 വയസ് മുതല്‍ 65 വയസുവരെ പ്രായമുള്ള ശിഷ്യഗണങ്ങളുണ്ടല്ലോ?


എന്നെക്കാള്‍ പ്രായം കുറഞ്ഞ ശിഷ്യര്‍ വളരെ കുറവാണ്. എല്ലാവരും പ്രായമായവരാണ്. കോളജ് പ്രൊഫസര്‍മാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ അങ്ങനെയുള്ളവര്‍. എല്ലാവരും വേറിട്ടൊരു സന്തോഷം കണ്ടെത്താനാണ് ഇവിടെ വരുന്നത്.

അവരെല്ലാം എന്നെ മകളെപ്പോലെയോ സഹോദരിയെപ്പോലെയോ കാണുന്നവരാണ്. എനിക്കൊരു മകളുണ്ട് നക്ഷത്ര, നാലാം ക്ലാസുകാരിയാണ്. അവള്‍ക്കും വരയ്ക്കാനിഷ്ടമാണ്. പക്ഷേ മോള്‍ക്ക് വാട്ടര്‍ കളറിനോടാണ് കൂടുതല്‍ താല്‍പര്യം.

മോഡേണ്‍ ആര്‍ട്ട് മ്യൂറല്‍ പെയിന്റിംഗുകളിലും മാറ്റംവരുത്തിയോ?


എല്ലാ കലാരൂപങ്ങളിലുമുളളതുപോലെ ചുവര്‍ ചിത്ര കലയിലും പുതിയ പല മാറ്റങ്ങളും രീതികളും വന്നിട്ടുണ്ട്. പക്ഷേ കേരളാ മ്യൂറല്‍ ആര്‍ട്ട്സ് എന്ന നമ്മുടെ സങ്കല്‍പ്പത്തിന് പണ്ടുള്ളതുപോലെതന്നെ കോട്ടംതട്ടാതെയും അത് വരയ്ക്കുന്ന നിയമങ്ങള്‍ പിന്‍തുടര്‍ന്നും തന്നെയാണ് ഞാന്‍ ഇന്നും മുന്നോട്ട് പോകുന്നത്.

പലര്‍ക്കും മ്യൂറല്‍ പെയിന്റിംഗ് എന്നുപറഞ്ഞാല്‍ സാരിയില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ എന്നാണ് ധാരണ. ഇത് വളരെ സങ്കടകരമായ കാര്യമാണ്. പാരമ്പര്യം നിറഞ്ഞുനില്‍ക്കുന്ന ഒരു കലയാണിത്.

uploads/news/2019/01/282954/sunija240119b.jpg

ആദ്യമായി മ്യൂറല്‍ പെയിന്റിംഗിനെക്കുറിച്ച് പുസ്തകമെഴുതുന്ന സ്ത്രീയാണ്?


എഴുത്തും വരയും ഒക്കെയായി ഈ പുസ്തകത്തിനുവേണ്ടി നാലര വര്‍ഷക്കാലം ഞാന്‍ ചിലവഴിച്ചു. ഞാന്‍ പഠിപ്പിക്കുമ്പോള്‍ എന്നോട് ചോദിച്ച സംശയങ്ങളാണ്, അവയ്ക്ക് മറുപടിയും കണ്ടെത്തി പുസ്തക രൂപത്തിലാക്കിയത്. വളരെ ലളിതമായ ഭാഷയില്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്ന തര ത്തിലാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്.

ഇനി എനിക്കുള്ള സ്വപ്നം ഉള്‍ ഗ്രാമങ്ങളില്‍ ജീവിക്കുന്ന കഴിവുള്ള കലാകാരന്മാരുണ്ട്. അവരുടെ കഴിവുകള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ കൊണ്ടുവരണം എന്നതാണ്. വളരെ വൈകാതെ അവരെക്കുറിച്ചും എഴുതണമെന്നുണ്ട്.

ഷെറിങ് പവിത്രന്‍

Ads by Google
Thursday 24 Jan 2019 04.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW