Sunday, July 21, 2019 Last Updated 11 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 17 Feb 2019 12.48 PM

പ്രിയയുടെ റെക്കോര്‍ഡുകള്‍ നൂറിന്‍ പഴങ്കഥയാക്കുമോ? മണിക്കൂറുകള്‍ക്കകം കണ്ടത് ലക്ഷങ്ങള്‍

oru adaar love song

റിലീസിന് മുന്‍പ് തന്നെ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന ചിത്രമാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത 'ഒരു അഡാറ് ലൗ'. എന്നാല്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഏഴുഗാനങ്ങളുണ്ട് ചിത്രത്തില്‍. ഇവയെല്ലാം തന്നെ ഒന്നിനൊന്നു മെച്ചമാണെന്നാണ് ആസ്വാദകരുടെ വിലയിരുത്തല്‍.

ചിത്രത്തിലേതായി ഒടുവില്‍ എത്തിയ 'ആരും കാണതിന്നെന്‍' എന്ന ഗാനവും ആസ്വാദകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗാനത്തില്‍ എത്തുന്ന പുതുമുഖം നൂറിനെയും പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുകയാണ്. നല്ല സിനിമയാണെന്നും, ചിലരോടുള്ള പ്രത്യേക വൈരാഗ്യം കാരണം സിനിമ കാണാതിരിക്കരുതെന്നുമാണ് വിഡിയോയ്ക്ക് വരുന്ന കമന്റുകള്‍. നൂറിന്റെ അഭിനയ മികവിനെ പ്രശംസിക്കുന്നവരും കുറവല്ല. 'നൂറിനുള്ളതു കൊണ്ടാണ് ഈ സിനിമ കാണുന്നത്' എന്നു വരെ ചിലര്‍ കമന്റ് ചെയ്യുന്നു. ഗാനത്തിന് എത്തുന്നതു ഭൂരിഭാഗവും പോസിറ്റീവ് കമന്റുകളാണ്. മുന്‍പ് ഡിസ്ലൈക്കുകള്‍ കൊണ്ട് ചിത്രത്തിലെ ഗാനങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ലൈക്കുകള്‍ നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. നേരത്തെ പുറത്തിറങ്ങിയ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടതു ഡിസ്ലൈക്കുകള്‍ കൊണ്ടായിരുന്നു.

വിനീത് ശ്രീനിവാസനാണു ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്റെ സംഗീതം. ഗാനം യൂട്യൂബിലെത്തി മണിക്കൂറുകള്‍ക്കകം കണ്ടത് ഏഴുലക്ഷത്തോളം ആളുകളാണ്. ചിത്രത്തിലെ തന്നെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തിനു ശേഷം, മണിക്കൂറുകള്‍ക്കകം ഇത്രയധികം ആളുകള്‍ കണ്ടത് ഈ ഗാനമാണ്. ട്രന്റിങ്ങില്‍ നിലവില്‍ ഏഴാമതാണു ഗാനം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW