Tuesday, July 16, 2019 Last Updated 32 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 21 Feb 2019 08.14 AM

'അഡാര്‍ ലൗ'വിനെ തകര്‍ക്കാന്‍ സൈബര്‍ ആക്രമണം; പരാതി നല്‍കി നിര്‍മ്മാതാവ്; പുത്തന്‍ ക്ലൈമാക്‌സില്‍ ചിത്രം ഇന്ന് മുതല്‍ പ്രദര്‍ശനത്തിന്

cyber attack

ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രം ഒരു അഡാര്‍ ലൗ കഴിഞ്ഞ 14നാണ് തിയേറ്ററുകളിലെത്തിയത്. റിലീസിന് മുന്നേ ചിത്രം വന്‍ ചര്‍ച്ചയായിരുന്നു. മാണിക്ക മലരായ എന്ന ചിത്രത്തിലെ ഗാനം വന്‍ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. ഈ പാട്ടോടെ നായികയായ പ്രിയ പ്രകാശ് വാര്യര്‍ രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ ചിത്രം റിലീസ് ആകുന്നതിന് മുന്നേ സൈബര്‍ ആക്രമണവും ശക്തമായിരുന്നു. ചിത്രം പുറത്തെത്തിയതോടെ ഇത് വര്‍ദ്ധിക്കുകയും ചെയ്തു. ചിത്രത്തെ മനപ്പൂര്‍വ്വം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കാട്ടി നിര്‍മ്മാതാവ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുകയാണ്.

ഫെയ്സ്ബുക്കിലും വാട്സ് അപ്പിലും ഇന്‍സ്റ്റാഗ്രാമിലും വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതായി കാണിച്ചാണ് നിര്‍മാതാവ് പരാതി ഔസേപ്പച്ചന്‍ വാളക്കുഴി നല്‍കിയിട്ടുള്ളത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പരാതിക്ക് പിന്തുണയുമായി രംഗത്തുണ്ട്. ചിത്രം പ്രദര്‍ശനത്തിനെത്തിയതിനു പിന്നാലെ ഇന്റര്‍നെറ്റിലും പ്രചരിക്കപ്പെട്ടിരുന്നു.

ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ഇന്ന് പ്രദര്‍ശനത്തിനെത്തും. ചിത്രം നല്ലതാണെന്നും ക്ലൈമാക്‌സ് മാറ്റണമെന്നും പലരും ആവശ്യപ്പെട്ടതോടെയാണ് ക്ലൈമാക്‌സ് മാറ്റാന്‍ തീരുമാനിച്ചതെന്ന് നിര്‍മ്മാതാവ് പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW