Sunday, July 21, 2019 Last Updated 14 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 03 Mar 2019 01.35 PM

മഴയില്‍ നനഞ്ഞ് റോഷനും പ്രിയയും, ഒപ്പം മനോഹര ഗാനവും പ്രണയ ചുവടുകളും; വൈറലായി അഡാര്‍ ലൗവ്വിലെ പുതിയ ഗാനം

oru adaar love

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ ആദ്യഗാനമായ മാണിക്യമലരായ പൂവി...പുറത്ത് വിട്ടപ്പോള്‍ ആരാധകര്‍ നെഞ്ചേറ്റിയിരുന്നു. ലോകമാകമാനമുള്ള ആളുകള്‍ ഈ ഗാനത്തെ തങ്ങളുടെ പ്രിയഗാനമാക്കി. ഗാനരംഗത്തിലെ ഒരു കണ്ണിറുക്കല്‍ കൊണ്ട് തന്നെ പ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. പിന്നീട് ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഇറങ്ങിയപ്പോള്‍ ഡിസ്‌ലൈക്ക് പെരുമഴയായിരുന്നു. തുടര്‍ന്ന് ചിത്രം റിലീസ് ചെയ്തപ്പോഴും ചിത്രത്തെ കുറിച്ച് വളരെയധികം ഡീഗ്രേഡിംഗ് ഉണ്ടായിരുന്നു.

ഇപ്പോള്‍ ചിത്രത്തിലെ മറ്റൊരു ഗാനമായ 'മുന്നാലേ പോന്നാലേ'യുടെ വിഡിയോ എത്തിയിരിക്കുകയാണ്. പ്രിയ പ്രകാശ് വാര്യരും റോഷന്‍ അബ്ദുള്‍ റൗഫുമാണ് ഗാനരംഗത്തില്‍ എത്തുന്നത്. മനോഹരമായ പ്രണയഗാനമായാണ് 'മുന്നാലെ പോന്നാലേ' എന്ന ഗാനം എത്തുന്നത്. ചിത്രം വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും ഗാനങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണു ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ നാലുലക്ഷത്തോളം ആളുകളാണു ഗാനം യൂട്യൂബില്‍ കണ്ടത്.

ഹരിചരണാണ് ഗാനത്തിന്റെ ആലാപനം. പേളി മാണിയുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്നു. റോഷനും പ്രിയയും നല്ല ജോഡികള്‍ തന്നെയാണെന്നാണു ഭൂരിഭാഗം പേരുടെയും പ്രതികരണം. പേളിമാണിയോടുള്ള ആരാധന കൊണ്ടാണു ഗാനം കാണുന്നതെന്നും പറയുന്നവരും നിരവധിയാണ്. ഏഴുഗാനങ്ങളുണ്ട് ചിത്രത്തില്‍. വിനീത് ശ്രീനിവാസന്‍, സത്യജിത്ത്, നീതു നടുവേത്ത്, സൂരജ് സന്തോഷ്, ശ്രുതി ശിവദാസ്, സച്ചിന്‍ വാര്യര്‍, ഹിഷാം അബ്ദുള്‍ വഹാബ്, ജീനു നസീര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW