Sunday, June 16, 2019 Last Updated 18 Min 6 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 08.23 AM

ഈ വൃത്തികെട്ടവനെ തടയാന്‍ ഇവിടെ ഒരു സംഘടനയും ഇല്ല; നയന്‍താരയെ ആക്ഷേപിച്ച രാധാരവിയെ തിരിച്ചടിച്ച് കാമുകന്‍ വിഘ്‌നേഷ് ശിവ

uploads/news/2019/03/296879/nayans.jpg

''തമിഴ്‌സിനിമയില്‍ പിശാചായി അഭിനയിക്കുന്ന അവള്‍ തന്നെ തെലുങ്കില്‍ ചെന്ന് സീതയായും അഭിനയിക്കും. അഭിനയിക്കാന്‍ സ്വഭാവം എന്തായാലും കുഴപ്പമില്ലല്ലോ.'' തമിഴ് സിനിമയിലെ മുതിര്‍ന്ന താരങ്ങളില്‍ ഒരാളായ രാധാരവി തെന്നിന്ത്യന്‍ സൂപ്പര്‍നായികയെ ആക്ഷേപിച്ചത് വിവാദമായതിന് പിന്നാലെ മറുപടിയുമായി നയന്‍താരയുടെ കാമുകനും സംവിധായകനുമായ വിഘ്‌നേഷ് രംഗത്തെത്തി.

ഇതുപോലെയുള്ള വൃത്തികെട്ടവന്മാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കരുതെന്ന് വിഘ്‌നേഷ് ശിവ ട്വിറ്ററില്‍ കുറിച്ചു. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന ഈ വൃത്തികെട്ടവനെതിരേ നടികര്‍ സംഘമോ മറ്റു സംഘടനകളോ ആരും നടപടിയെടുക്കാന്‍ തയ്യാറാകാത്തത് കഷ്ടമാണ് . അയാളുടെ സംസാരം കേട്ട് ചിലര്‍ കയ്യടിക്കുകയും ചിരിക്കുകയും ചെയ്യുമ്പോള്‍ വിഷമം തോന്നുന്നു.

ഒരു പണിയുമില്ലാത്ത ഇയാളെ പോലെയുള്ള വിവരമില്ലാത്തവന്മാര്‍ ശ്രദ്ധനേടാന്‍ ഇതിനുമപ്പുറം പറയും. പൊതുവേദിയില്‍ എന്തും വിളിച്ചുകൂവാന്‍ ഇയാളെ പോലെയുള്ളവന്മാര്‍ക്ക് പൊതുസമൂഹം ധൈര്യം നല്‍കരുതെന്നും വിഘ്‌നേഷ് കുറിച്ചു. നയന്‍താര പ്രധാന വേഷത്തിലെത്തുന്ന 'കൊലയുതിര്‍ കാലം' എന്ന സിനിമയുടെ പ്രചരണ വേദിയില്‍ വെച്ചാണ് രാധാരവി മോശം പരാമര്‍ശം നടത്തിയത്.

ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ നയന്‍താര പങ്കെടുത്തിരുന്നില്ല. 'നയന്‍താരയെ ശിവാജി ഗണേശന്‍, രജനീകാന്ത്, എം.ജി.ആര്‍ തുടങ്ങിയവരുമായി താരതമ്യം ചെയ്യരുത് അവരെല്ലാം മഹാത്മാക്കളാണ്. നയന്‍താരയുടെ വ്യക്തി ജീവിതത്തില്‍ ഇത്രയും സംഭവങ്ങള്‍ ഉണ്ടായിട്ടും അവര്‍ ഇപ്പോഴും സിനിമയില്‍ തുടരുന്നു. കാരണം തമിഴ്‌നാട്ടുകാര്‍ പെട്ടെന്ന് എല്ലാം മറക്കും. തമിഴ് സിനിമയില്‍ പിശാച് ആയും തെലുങ്കില്‍ സീതയായും അവര്‍ അഭിനയിക്കും. അഭിനയിക്കാന്‍ സ്വഭാവം എന്തും തന്നെയായാലും കുഴപ്പമില്ല' എന്നായിരുന്നു രാധാ രവിയുടെ പരാമര്‍ശം'.

പ്രസ്താവന വിവാദമായതോടെ പ്രതികരണങ്ങളും ശക്തമായി. 'ഒരു നടന്‍ അധിക്ഷേപിക്കുമ്പോള്‍ ആരും നയന്‍താരയെ പിന്തുണയ്ക്കാനുണ്ടായില്ല. എന്താണ് പറയേണ്ടതെന്ന അറിയില്ല' എന്നായിരുന്നു' നടിയും ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ചിന്‍മയിയുടെ പ്രതികരണം. നേരത്തേ രാധാരവിക്കെതിരേ മീ ടൂ ആരോപണം നടത്തിയയാളാണ് ചിന്മയി. തുടര്‍ന്ന് ചിന്‍മയിക്ക് ഡബ്ബിങ് രംഗത്ത് ഇയാള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ?

തമിഴ്‌നാടിനെ ഞെട്ടിച്ച പൊള്ളാച്ചി കൂട്ട ബലാത്സംഗക്കേസിലും രാധാരവിയുടെ പ്രസ്താവന വിവാദമായിരുന്നു.?എല്ലാവരുടേയും കയ്യില്‍ മൊബൈല്‍ഫോണുള്ള ഇക്കാലത്ത് കയ്യില്‍ ക്യാമറ ഇല്ലാതെ തന്നെ ആര്‍ക്കും എന്തും എവിടെവെച്ചും ഷൂട്ട് ചെയ്യാം. പൊള്ളാച്ചിയില്‍ ആരോ ബലാത്സംഗത്തിന് ഇരയായെന്നും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചോര്‍ന്നെന്നും അത് കാണരുതെന്ന് പലരും പറഞ്ഞതായും കേട്ടു. പക്ഷേ ആളുകള്‍ വേറെ എന്തു കാണാനാണെന്ന് രാധാരവി ചോദിച്ചു.

പൊള്ളാച്ചി പീഡനത്തെ ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്തായിരുന്നു രാധാ രവിയുടെ പ്രതികരണം. 'ഈ കാലത്ത് ബിഗ് ബജറ്റ് സ്‌മോള്‍ ബജറ്റ് സിനിമകള്‍ തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകില്ല. ഒരു സ്‌മോള്‍ ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്ന പോലെയാണ്. എന്നാല്‍ ബിഗ് ബജറ്റ് സിനിമ എന്ന് പറഞ്ഞാല്‍ പൊള്ളാച്ചിയിലെ സംഭവം പോലെ 40 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട പോലെയാണ്. അതാണ് വ്യത്യാസമെന്നായിരുന്നു പരാമര്‍​ശിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW