Sunday, July 21, 2019 Last Updated 7 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 05 Apr 2019 03.37 PM

നോക്കിയ എക്സ്71 അവതരിപ്പിച്ചു ; ഗംഭീര ഫീച്ചറുകള്‍

nokia x71 price punch hole selfie camera launched taiwan specifications

ലോകത്തെ ജനപ്രിയമായ നോക്കിയ ബ്രാന്‍ഡില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ചു. എച്എംഡി ഗ്ലോബലാണ് തായ്വാനില്‍ നടന്ന ചടങ്ങില്‍ നോക്കിയ എക്സ്71 എന്ന പുതിയ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിച്ചത്.

തായ്വാനില്‍ ഏപ്രില്‍ 30 മുതല്‍ വിതരണം തുടങ്ങുന്ന നോക്കിയ എക്സ്71ന്റെ അടിസ്ഥാന വില 11,900 തായ്വാന്‍ ഡോളറാണ് (ഏകദേശം 26,600 രൂപ). ബ്ലാക്ക് കളര്‍ വേരിയന്റ് മാത്രമാണ് നിലവില്‍ അവതരിപ്പിച്ചിരിക്കുന്നത്.

സ്‌ക്രീനിലെ ഹോള്‍ പഞ്ച് സെല്‍ഫി ക്യാമറ, പിന്നില്‍ ട്രിപ്പിള്‍ ക്യാമറ, 48 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ നോക്കിയ എക്സ്71 ന്റെ പ്രധാന ഫീച്ചറുകളാണ്. പിന്നിലെ മൂന്നു ക്യാമറകളും സ്‌ക്രീനിലെ സെല്‍ഫി ക്യാമറയുമാണ് പ്രധാന ഫീച്ചറുകള്‍.

പിന്നിലെ പ്രധാന ക്യാമറ 48 മെഗാപിക്‌സല്‍, രണ്ടാം ക്യാമറ അഞ്ചു മെഗാപിക്‌സല്‍, മൂന്നാം ക്യാമറ എട്ടു മെഗാപിക്‌സലുമാണ്. സെല്‍ഫി ക്യാമറ 16 മെഗാപിക്‌സലുമാണ്. 2.5ഡി ഡബിള്‍ സൈഡ് ഗ്ലാസുമായാണ് നോക്കിയ എക്സ്71 എത്തുന്നത്.

ഫോണിന്റെ ഡിസ്പ്ലെയില്‍ തുളയിട്ട് സൃഷ്ടിച്ച സെല്‍ഫി ക്യാമറയോടു കൂടിയ ആദ്യ നോക്കിയ ഫോണാണിത്. 48 എംപി പ്രധാന പിന്‍ ക്യാമറ, സ്നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍, ആന്‍ഡ്രോയ്ഡ് പൈ ഒസ്, 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഫുള്‍സ്‌ക്രീന്‍ ഡിസ്‌പ്ലെ, ഇരട്ട സിം സ്ലോട്ട്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ് (മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് 256 ജിബി വരെ ഉയര്‍ത്താം), 3500 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്. എന്നാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യാന്തര വിപണികളില്‍ ഹാന്‍ഡ്‌സെറ്റ് എന്നെത്തുമെന്ന് എച്ച്എംഡി വെളിപ്പെടുത്തിയിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW