Sunday, July 21, 2019 Last Updated 18 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 03.45 PM

അവധിക്കാലം അഹ്‌ളാദകരമാക്കാം

''കളിയും ചിരിയുമായി ഈ വേനലവധിക്കാലം സുന്ദരമാക്കാം. ''
uploads/news/2019/04/302480/parenting180419.jpg

സ്‌കൂള്‍ അവധിക്കാലമായി. ഇനി രണ്ടു മാസം മക്കളെ എങ്ങനെ മാനേജ് ചെയ്യണമെന്ന വേവലാതിയിലാണു അമ്മമാര്‍. രാവിലെ എഴുന്നേറ്റു വരുമ്പോള്‍ മുതല്‍ ടി. വി ഓണ്‍ ചെയ്തു കൊടുത്തായിരുന്നു കഴിഞ്ഞ നാളുകളില്‍ ഈ പ്രശ്‌നം പരിഹരിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് അതും വേണ്ടാതായി, പകരം മൊബൈല്‍ മതി. ഇത്തവണത്തെ അവധിക്കാലം മൊബൈല്‍ ഗെയിമുകള്‍ക്ക് മാത്രമായി മാറ്റിവയ്ക്കരുതേ.

ടി.വി. കാണുന്ന സമയം കുറയ്ക്കാം കംപ്യൂട്ടര്‍, ടി.വി, ഗെയിം എന്നിവയ്ക്കു വേണ്ടി ഒരുപാട് സമയം ചെലവഴിക്കില്ലെന്ന് ഉറപ്പുവരുത്തുക. ഇവയുടെ ഉപയോഗത്തില്‍ ഇടവേളകള്‍ എടുക്കുക. ഓരോന്നും ദിവസം എത്രനേരം ഉപയോഗിക്കണമെന്ന കാര്യത്തിലും ക്രമമുണ്ടാക്കുക. ഓര്‍ക്കുക, വിശ്രമിക്കാനും ആഘോഷിക്കാനും അവധിക്കാലത്തെക്കാള്‍ നല്ല സമയം വേറെയില്ല.

കളിച്ചുനടക്കാം...


അവധിക്കാലം കളിച്ചുനടക്കാനുള്ള കാലമാണെന്നതില്‍ സംശമില്ല. അല്ലാതെ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്ന് ടി. വി കാണാനുള്ളതല്ല. അടുത്തുള്ള കുട്ടുകളുമായി കൂട്ടുകൂടാനും അവരോടൊത്ത് കളിച്ചുരസിക്കാനും കുട്ടികളെ അനുവദിക്കണം.

വെയിലും മഴയും കൊണ്ട് പൊടിയിലും മണ്ണിലും കളിച്ച് കുട്ടികള്‍ വളരട്ടെ. കൂട്ടുകൂടുമ്പോള്‍ മറ്റുള്ളവരോട് സംസാരിക്കാനും പെരുമാറാനുമുള്ള കഴിവുണ്ടാകുന്നു.

രസകരമായ ഒട്ടേറെ കാര്യങ്ങള്‍ കുഞ്ഞുങ്ങള്‍ കണ്ടും കേട്ടം മനസിലാക്കട്ടെ. അണുകുടുംബമായതിന്റെ പേരില്‍ അവധിക്കാലം വിരസമായി തോന്നുന്ന കുട്ടികള്‍ക്ക് ബന്ധുക്കളുമായും മറ്റും സ്നേഹബന്ധം വളര്‍ത്തിയെടുക്കാന്‍ ഈ അവസരങ്ങള്‍ വിനിയോഗിക്കാവുന്നതാണ്.

കുട്ടികള്‍ക്കൊപ്പം ചേരാം


ജോലിത്തിരക്കിനിടയില്‍ അവധിക്കാലത്തും കുട്ടികളെ ഒറ്റപ്പെടുത്തല്ലേ. തിരക്കാണെന്ന പതിവ് പല്ലവി ഒഴിവാക്കി കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങളും ചെറിയ സ്വപ്നങ്ങളുമൊക്കെ അറിയുകയും മനസിലാക്കുകയും ചെയ്യുന്ന അച്ഛനമ്മമാരാകാം. അതിന് ഒഴിവുസമയങ്ങളില്‍ അവരോടൊപ്പം ചേര്‍ന്ന് കുട്ടികള്‍ക്ക് താല്‍പര്യമുളള കാര്യങ്ങളില്‍ പിന്തുണ നല്‍കാം.

വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കുട്ടികള്‍ക്കൊപ്പം കുറച്ചുസമയം പങ്കിടാം. കുട്ടികള്‍ക്ക് അതൊരു സന്തോഷവുമാകും. കുട്ടികള്‍ക്കൊപ്പം കളിക്കാനും അവരുടെ ചെറിയ ഇഷ്ടങ്ങള്‍ മനസിലാക്കാനും സമയം കണ്ടെത്തുക. കുഞ്ഞുങ്ങളുമായി കൂടുതല്‍ അടുക്കാന്‍ സമയം ലഭിക്കുന്നതിനും ഇതൊരു അവസരമാക്കാം. കുടുംബാംഗങ്ങള്‍ ഒരുമിച്ച് യാത്രപോകുന്നതും മറ്റും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സന്തോഷം നല്‍കുകയും ചെയ്യും.

അല്‍പ്പം സീരിയസാകാം


കുട്ടികളുടെ കലാപരമായ കഴിവുകളെ കണ്ടെത്താനും അത്തരം കഴിവുകള്‍ വളര്‍ത്തിയെടുക്കാനും അവധിക്കാല ക്ലാസുകളും സമ്മര്‍ ക്യാമ്പുകളും സഹായിക്കും.

സമ്മര്‍ ക്യാമ്പുകള്‍ കുട്ടികളുടെ വ്യക്തി ജീവിതത്തിനും അഭിരുചികള്‍ക്കും കൂടുതല്‍ പ്രയോജനം നല്‍കുന്നതാണ്. വിവിധ ആക്ടിവിറ്റിയിലൂടെയും പ്രവര്‍ത്തികളിലൂടെയും കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് സമ്മര്‍ ക്യാമ്പുകളുടെ പ്രത്യേകത. ഇത്തരം പല പ്രവര്‍ത്തനങ്ങള്‍ കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിക്കാന്‍ സഹായിക്കും.

കുട്ടികളുടെ അഭിരുചി അനുസരിച്ച് വിവിധ ഭാഗങ്ങളായിട്ടായിരിക്കും സമ്മര്‍ ക്യാമ്പുകളില്‍ ക്ലാസുകള്‍ നല്‍കുക. വ്യത്യസ്ത തലങ്ങളില്‍ നിന്നുവരുന്ന കുട്ടികളുമായി ഇടപഴകുമ്പോള്‍ അറിവും ആത്മവിശ്വാസവും വര്‍ധിക്കും. തങ്ങളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ബോധ്യപ്പെടാനും ഇതിലൂടെ കുട്ടികള്‍ക്ക് സാധിക്കും. സ്‌കൂളിലെപ്പോലെ പഠനഭാരവും പരീക്ഷയും ഒന്നുമില്ലാത്തതിനാല്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് ആസ്വദിക്കാനുമാകും.

പുതിയ സൗഹൃദങ്ങള്‍, ആത്മവിശ്വാസം, തോല്‍വിയെ ഭയപ്പെടാത്ത അവസ്ഥ ഇവയൊക്കെ സമ്മര്‍ ക്യാമ്പുകളുടെയും അവധിക്കാല ക്ലാസുകളുടേയും പ്രത്യേകതയാണ്.

Ads by Google
Thursday 18 Apr 2019 03.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW