Sunday, June 16, 2019 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 05.26 PM

അമ്മ അച്ഛനെ വല്ലാതെ സ്‌നേഹിച്ചിരുന്നു, അച്ഛന്‍ ദു:ഖിക്കുന്നതു കാണാന്‍ ആഗ്രഹിച്ചിരുന്നില്ല; ബോളിവുഡ് താരം മനസ്സുതുറക്കുന്നു

uploads/news/2019/04/302675/arjun--kapoor.jpg

ബോണി കപൂര്‍ താരറാണി ശ്രീദേവിയെ വിവാഹം കഴിക്കുമ്പോള്‍ ബോളിവുഡ് താരം അര്‍ജുന് 11 വയസ്. ശ്രീദേവിയെ അര്‍ജുന് ഇഷ്ടമല്ലായിരുന്നു മാത്രമല്ല രണ്ടാനമ്മയായി കാണാന്‍ താല്‍പര്യവുമില്ലായിരുന്നു. 2015 ലാണ് ബോണികപൂറിന്റെ ആദ്യ ഭാര്യ മോന കപൂര്‍ ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നത്. അര്‍ജുന് അമ്മയെ ജീവനായിരുന്നു.

അതുകൊണ്ടു തന്നെ അമ്മയുടെ മരണശേഷം അച്ഛന്റെ സംരക്ഷണത്തില്‍ കഴിയാന്‍ അര്‍ജുനും സഹോദരിയും കൂട്ടാക്കിയിരുന്നില്ല. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാന്‍വിയും ഖുശിയും തന്റെ സഹോദരങ്ങള്‍ അല്ലെന്നുമാണ് അര്‍ജുന്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നത്. സ്‌പോട്ട് ബോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ മാറിയ കുടുംബ സാഹചര്യങ്ങളെക്കുറിച്ച് പങ്കുവെച്ചു.

ശ്രീദേവിയുടെ മരണ ശേഷം അര്‍ജുന്‍ ആകെ മാറി. മരണവാര്‍ത്ത അറിഞ്ഞയുടനെ തന്നെ ദുബായിലെത്തി സഹോദരിമാരെ ആശ്വസിപ്പിക്കുകയും ശ്രീദേവിയുടെ ശരീരം നാട്ടിലെത്തിക്കാന്‍ അച്ഛനെ സഹായിക്കുകയും ചെയ്തു. അന്‍ഷുലയ്‌ക്കൊപ്പം ജാന്‍വിയെയും ഖുശിയെയും ചേര്‍ത്ത് നിര്‍ത്തിയതിന് ആരാധകരില്‍ നിന്ന് കിട്ടിയത പ്രതിഫലം നായകപരിവേഷമായിരുന്നു. എന്നാല്‍ അര്‍ജുന്‍ തനിക്ക് ആരുടേയും നായകനാകണ്ടന്നും താന്‍ വെറും സാധാരണക്കാരനാണെന്നുമായിരുന്നു പ്രതികരിച്ചത്.

മനസ്സില്‍ തോന്നുന്ന കാര്യങ്ങള്‍ അതേപടി ചെയ്യുന്ന ഒരാളാണ് ഞാന്‍. ശരിയെന്ന് തോന്നുന്നത് ചെയ്യും. അതിന് വിപരീതഫലമാണ് ലഭിക്കുന്നത് എങ്കില്‍ പോലും എനിക്ക് കുറ്റബോധം തോന്നാറില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. എന്റെ അമ്മ ഒരുപക്ഷേ ആഗ്രഹിച്ചിരുന്നതും ഇതു തന്നെയായിരിക്കും. കാരണം അമ്മ അച്ഛനെ വല്ലാതെ സ്‌നേഹിച്ചിരുന്നു. അദ്ദേഹം ദു:ഖിക്കുന്നത് കാണാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. കഷ്ടപ്പെടുന്ന അവസ്ഥയില്‍ അദ്ദേഹത്തോടൊപ്പം ഞാന്‍ ഉണ്ടാകണമെന്ന് അമ്മ ആഗ്രഹിക്കുന്നുണ്ടാകാം. അമ്മ വിട്ടുപോയപ്പോള്‍ ഞാന്‍ വല്ലാതെ തളര്‍ന്നു പോയി. അന്‍ഷുലയുടെ സാന്നിധ്യമായിരുന്നു എനിക്കുണ്ടായിരുന്ന ഒരേയൊരു ആശ്വാസം അര്‍ജുന്‍ പറഞ്ഞു.

ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിലെല്ലാം ഒരു മകന്റെ കടമകള്‍ അര്‍ജുന്‍ നിറവേറ്റിയപ്പോള്‍ സഹോദരിമാര്‍ക്ക് താങ്ങും തണലുമായി നില്‍ക്കുകയായിരുന്നു അന്‍ഷുല.അര്‍ജുന്റെയും അന്‍ഷുലയുടെയും പിന്തുണയും സ്‌നേഹവും തനിക്കും മക്കള്‍ക്കും ഏറെ സഹായകരമായിരുന്നുവെന്ന് ബോണി കപൂര്‍ ശ്രീദേവിയുടെ മരണശേഷം എഴുതിയ കുറിപ്പില്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW