Sunday, June 16, 2019 Last Updated 0 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 03 May 2019 03.00 PM

പൂജാസാധന ദ്രവ്യശുദ്ധി

uploads/news/2019/05/305622/joythi030519.jpg

പൂജാസാധനങ്ങളുടെ ദ്രവ്യശുദ്ധിയെക്കുറിച്ച് ഇക്കാലത്തെ കൃത്രിമ സാഹചര്യം കണക്കിലെടുത്ത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പരിശുദ്ധമായതുമാത്രം ദേവതകള്‍ക്ക് സമര്‍പ്പിക്കുക.

മന്ത്രശുദ്ധി, ദ്രവ്യശുദ്ധി, ജ്ഞാനശുദ്ധി, ദേവശുദ്ധി, ആത്മശുദ്ധി എന്നിവ ആചരിച്ച് ആരാധന നടത്തുന്ന ഭക്തന് സര്‍വ്വാഭീഷ്ട സിദ്ധിയുണ്ടാകുമെന്ന് ശാസ്ത്രം പറയുന്നു.

ഇവിടെ ദ്രവ്യശുദ്ധി എല്ലായ്‌പോഴും പ്രായോഗികമല്ല. കാരണം പൂജാദ്രവ്യങ്ങള്‍ ഒന്നും തന്നെ സ്വയം നിര്‍മ്മിച്ച് ഉപയോഗിക്കാറില്ല.

അത് പൊതു വിപണിയില്‍നിന്നും വാങ്ങി ഉപയോഗിക്കുന്നതിനാല്‍ അതിന് ശുദ്ധി ഉറപ്പാക്കാന്‍ കഴിയില്ല. ശുദ്ധിയില്ലാത്ത ദ്രവ്യങ്ങളുടെ ഉപയോഗം ക്ഷേത്രചൈതന്യ ലോപത്തിന് കാരണമാകും.

അവകൊണ്ട് അതുപയോഗിക്കുന്ന പൂജാരിക്കും, സാധകനും, ഭക്തര്‍ക്കുമെല്ലാം അതിന്റേതായ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. ഇത് കൂടാതെ പൂജാദ്രവ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ മൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു.

ഈ ചൈതന്യലോപം ക്ഷേത്രത്തിനും ഗൃഹങ്ങള്‍ക്കും സംഭവിക്കുന്നു. അതിനാല്‍ ശുദ്ധമായ പൂജാദ്രവ്യങ്ങള്‍ കൊണ്ടുള്ള ആരാധനയിലൂടെ ദേവതാ ചൈതന്യം വര്‍ദ്ധിപ്പിക്കുക.

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)
മൊ: 9447343273

Ads by Google
Friday 03 May 2019 03.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW