Sunday, July 21, 2019 Last Updated 20 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 01.26 PM

ബജറ്റ് സ്മാര്‍ട്‌ഫോണ്‍ ആയ നോക്കിയ 4.2 വിപണിയിൽ

Nokia 4.2 With Dual Rear Cameras, 3,000mAh Battery Launched in India

എച്ച്എംഡി ഗ്ലോബല്‍ തങ്ങളുടെ ബജറ്റ് സ്മാര്‍ട്‌ഫോണ്‍ നോക്കിയ 4.2 വിപണിയിൽ എത്തിച്ചു. 10,990 രൂപ ആണ് നോക്കിയ 4.2 സ്മാര്‍ട്‌ഫോണിന്റെ വില. ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട് ഫോണ്‍ ആണിത്. അതായത് ആന്‍ഡ്രോയിഡിന്റെ അപ്‌ഡേറ്റുകളെല്ലാം അതിവേഗം ഫോണില്‍ ലഭിക്കും. നിലവില്‍ ആന്‍ഡ്രോയിഡ് പൈ 9 ഓഎസ് ആണ് ഇതിലുള്ളത്.

ഗ്ലാസ് നിര്‍മിതിയിലുള്ള ഫോണില്‍ 5.71 ഇഞ്ച് എച്ച്ഡി പ്ലസ് നോച്ച് സ്‌ക്രീന്‍, ബയോമെട്രിക് ഫെയ്‌സ് അണ്‍ലോക്ക്, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 439 പ്രൊസസര്‍ എന്നിവയുണ്ട്. ആന്‍ഡ്രോയിഡ് വണ്‍ ഉറപ്പുതരും വിധം മൂന്ന് വര്‍ഷത്തോളം പ്രതിമാസ സെക്യൂരിറ്റി പാച്ചുകളും രണ്ട് ഓഎസ് അപ്‌ഡേറ്റുകളും ഫോണില്‍ ലഭിക്കും.

3000എംഎഎച്ച് ശേഷിയുള്ളതാണ് ബാറ്ററി. ആറ് മാസത്തേക്ക് സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും എച്ച്എംഡി ഗ്ലോബല്‍വാഗ്ദാനം ചെയ്യുന്നുണ്ട്. 13എംപി + 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. എട്ട് മെഗാപിക്‌സലിന്റേതാണ് സെല്‍ഫിക്യാമറ.

Ads by Google
Ads by Google
Loading...
TRENDING NOW