Sunday, July 21, 2019 Last Updated 2 Min 33 Sec ago English Edition
Todays E paper
Ads by Google
Sunday 12 May 2019 04.31 PM

'അമ്മയാണ് പറക്കാന്‍ ചിറകുകള്‍ തന്നത്' സ്മൃതി ഇറാനിയുടെ മാതൃദിന കുറിപ്പ്

Smriti Irani, Mother's day

മാതൃദിനത്തില്‍ അമ്മയെ കുറിച്ചെഴുതിയ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമ്മയുടെ തന്റേടവും ധൈര്യവും തന്റെ ജിവിത വിജയത്തില്‍ എങ്ങനെ പ്രചോദനമായെന്നാണ് സ്മൃതി പറഞ്ഞിരിക്കുന്നത്. അസൗകര്യങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും സ്വന്ത് ഇഷ്ട പ്രകാരം തന്നെ ജീവിക്കാണ് അമ്മ തീരുമാനിച്ചത്.

'അസൗകര്യങ്ങളുണ്ടായേക്കുമെന്നറിഞ്ഞിട്ടും സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രയായി ജീവിക്കാനാണ് അമ്മ തീരുമാനിച്ചത്. എല്ലാ അമ്മമാര്‍ക്കും ഒരു പ്രത്യേക ശക്തിയുണ്ട്. എനിക്ക് പറക്കാന്‍ ചിറകുകള്‍ തന്നത് അമ്മയാണ്. എന്തെങ്കിലും പിഴവ് പറ്റിയാല്‍ കൂടെ താനുണ്ടാവുമെന്ന ആത്മവിശ്വാസവും അമ്മ പകര്‍ന്നു നല്‍കി'. എല്ലാ അമ്മമാര്‍ക്കും ആശംസകള്‍ നേര്‍ന്ന് സ്മൃതി പറയുന്നു.

അമ്മയുടെ ചിത്രത്തില്‍ കാണുന്ന ബോര്‍ഡിലുള്ളത് അവരുടെ ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പറുകാളാണ്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം അവരെ വിളിക്കണമെന്നാണ് അമ്മ നിര്‍ദേശിച്ചിട്ടുള്ളത്. ആ പട്ടികയില്‍ എന്തുകൊണ്ട് മക്കളുടെ ഫോണ്‍ നമ്പറുകളില്ലെന്നു ചോദിക്കുമ്പോള്‍ മക്കളുടെ ആ പട്ടികയില്‍ അമ്മയുടെ പേരെഴുതിക്കോളു എന്നാണ് അമ്മ പറയാറുള്ളതെന്നും സ്മൃതി കുറിപ്പില്‍ പറയുന്നു.

View this post on Instagram

Fiercely independent, my Ma chose to live life on her terms even when it was most inconvenient. Notice the white board behind her with numbers of doctors. Her strict instructions to all , if something happens to her these are the first people to call. I asked her why none of her kids feature on the board. She said Moms are the ones you fall back on in times of trouble and asked me to put her number on my emergency list instead. Every Mom has a special power. Mine gave me wings to fly and the confidence that if anything ever goes wrong there is always Mom to help nurture me and put me back on my feet. #happymothersday ❤️❤️❤️❤️ to my Ma and all those great Mums out there😘

A post shared by Smriti Irani (@smritiiraniofficial) on

Ads by Google
Sunday 12 May 2019 04.31 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW