Sunday, June 16, 2019 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 19 May 2019 06.09 PM

7 ഘട്ടങ്ങള്‍, 71 ദിവസം, 543 മണ്ഡലങ്ങള്‍; ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു

LS polls

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. 543 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിയോടെ അവസാനിച്ചു. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 59 മണ്ഡലങ്ങളിലാണ് അവസാനഘട്ടമായ ഇന്ന് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് കള്ളവോട്ട് കണ്ടെത്തിയ ഏഴ് ബൂത്തുകളിലേക്കുള്ള റീപോളിംഗും ഇന്ന് നടന്നു.

വാരണാസിയില്‍ വീണ്ടും ജനവിധി തേടിയ പ്രധാനമന്ത്രി മോഡിയാണ് അവസാനഘട്ടത്തില്‍ മത്സരിച്ച ഏറ്റവും പ്രമുഖ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ അജയ് റായിയാണ് മോഡിയെ നേരിട്ടത്. എസ്.പിയുടെ ശാലിനി യാദവ് ഉള്‍പ്പെടെ 24 സ്ഥാനാര്‍ത്ഥികള്‍ കൂടി മോഡിക്കെതിരെ മത്സരിച്ചു. വിമത ശബ്ദമുയര്‍ത്തി ബി.ജെ.പി വിട്ട ശത്രുഘ്‌നന്‍ സിന്‍ഹ അവസാനഘട്ടത്തില്‍ ജനവിധി തേടി. പാട്‌ന സാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ശത്രുഘ്‌നന്‍ സിന്‍ഹയെ നേരിട്ടത്.

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദല്‍, കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍, കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗര്‍ തുടങ്ങിയവരാണ് അവസാനഘട്ടത്തില്‍ ജനവിധി തേടുന്ന മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 23ന് നടന്നു. ശബരിമല ഉള്‍പ്പെടെ വിവിധ വിവാദ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ കേരളത്തില്‍ കനത്ത പോരാട്ടമാണ് നടന്നത്. എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് കേരളത്തില്‍ നടന്നതെങ്കിലും തിരുവനന്തപുരവും പത്തനംതിട്ടയും ഉള്‍പ്പെടയുള്ള സീറ്റുകളില്‍ ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരത്തിന് എത്തിയത് ​ഇത്തവണ കേരളത്തിലെ മത്സരത്തെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവന്നു.

Ads by Google
Ads by Google
Loading...
TRENDING NOW