Monday, June 17, 2019 Last Updated 14 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 01.17 AM

ടി. പത്മനാഭന്റെ ചെറുകഥ ദസ്‌തയേവ്‌സ്‌കിയുടെ അനുകരണമെന്ന്‌; 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി' വിവാദത്തില്‍

uploads/news/2019/05/311154/t.-Padmnabhan.jpg

കൊച്ചി : ടി. പത്മനാഭന്റെ വിഖ്യാതചെറുകഥ "പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി" റഷ്യന്‍ സാഹിത്യകാരന്‍ ദസ്‌തയേവ്‌സ്‌കിയുടെ ചെറുകഥയുടെ അനുകരണമാണെന്നു സാഹിത്യനിരൂപകന്‍ എം. രാജീവ്‌കുമാര്‍.

പത്മനാഭന്റെ ചെറുകഥയുടെ ആശയത്തിലും അവതരണരീതിയിലും "ഡ്രീം ഓഫ്‌ എ റിഡികുലസ്‌ മാന്‍" എന്ന റഷ്യന്‍ കഥയുടെ സ്വാധീനമുണ്ടെന്നാണു രാജീവ്‌കുമാറിന്റെ കണ്ടെത്തല്‍. ഡി.സി. ബുക്‌സിന്റെ ലോക ക്ലാസിക്‌ കഥാപരമ്പരയില്‍ ഈ റഷ്യന്‍ കഥയുടെ വിവര്‍ത്തനമുണ്ട്‌. ഇതോടെയാണു രണ്ടു കഥകളുടെയും അസാധാരണസാദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്‌.

24-ാം വയസില്‍, 1955-ലാണ്‌ പത്മനാഭന്‍ "പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി" എഴുതിയത്‌. അതിനും ഒരു നൂറ്റാണ്ട്‌ മുമ്പ്‌ ദസ്‌തയേവ്‌സ്‌കിയുടെ കഥ വന്നു. ദസ്‌തയേവ്‌സ്‌കിയുടെയും ജെയിംസ്‌ ജോയ്‌സിന്റെയും മറ്റും കഥകള്‍ മലയാള കഥാകൃത്തുക്കളെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും രാജീവ്‌കുമാര്‍ പറയുന്നു. കഥകളിലെ സാദൃശ്യം വെളിപ്പെടുത്തുന്ന അദ്ദേഹത്തിന്റെ ലേഖനം ഇന്നു പുറത്തിറങ്ങും.

രാജു പോള്‍

Ads by Google
Wednesday 29 May 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW