Sunday, July 21, 2019 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 05.27 PM

മേല്‍വസ്ത്രം ഊരി നൃത്തം ചെയ്താലും വോട്ട് തരില്ലെന്ന് അധിക്ഷേപം: പക്ഷെ ഇവര്‍ മറുപടി നല്‍കിയത് ഒന്നൊന്നര വിജയത്തിലൂടെ!

Tollywood Stars,  Sexism

17-ാമത് ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നത് പലരുടെയും കണക്കു കൂട്ടലുകളെ തെറ്റിച്ചു കൊണ്ടാണ്. വിജയം സുനിശ്ചിതമെന്ന് കരുതിയവര്‍ക്ക് പരാജയവും അപ്രതീക്ഷിത വിജയവും ഭരണതുടര്‍ച്ചയുമൊക്കെ ഈ തിരഞ്ഞെടുപ്പില്‍ രാഷ്ര്ടീയ പാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ നല്‍കി. ഇത്തവണ ലോക്‌സഭയിലേക്ക് ജയിച്ചു കയറിയ രണ്ട് നടിമാരാണ് ശ്രദ്ധേയരാകുന്നത്.

ബംഗാളി നടിമാരായ മിമി ചക്രവര്‍ത്തി, നുസ്രത്ത് ജഹാന്‍ എന്നിവരാണ് തൃണമൂല്‍ ടിക്കറ്റില്‍ മത്സരിച്ച 42 സ്ഥാനാര്‍ത്ഥികളിലെ 17 വനിതകളില്‍ നിന്ന് ജയിച്ച രണ്ട് വനിതകള്‍. എന്നാല്‍ ഇവരുടെ ജയം എന്നത് വേണമെങ്കില്‍ എതിര്‍ പാര്‍ട്ടിയോടുള്ള ഒരു മധുരപ്രതികാരമാണ് എന്നു പറയാം. കാരണം ഇലക്ഷന്‍ പ്രചരണത്തിന് എത്തിയ നാള്‍ മുതല്‍ ഇരുവരും നേരിട്ടത് ശക്തമായ ലൈംഗിക അധിക്ഷേപങ്ങളാണ്. ജാദവ്പൂരില്‍ നിന്ന് 2.95 ലക്ഷം വോട്ടുകള്‍ക്കാണ് മിമി ജയിച്ചത്. ബസീര്‍ഹട്ടില്‍ നിന്ന് മൂന്നരലക്ഷം വോട്ടുകള്‍ക്കായിരുന്നു നുസ്രത്ത് ജഹാന്‍ വിജയകിരീടം ചൂടിയത്. സംസ്ഥാനത്ത് ഇത്തവണ ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ വ്യക്തിയാണ് നുസ്രത്ത് ജഹാന്‍. മിമി അഞ്ചാമത്തെയും.

പ്രചരണം മുതല്‍ തന്നെ ഇരുവരും കനത്ത അധിക്ഷേപങ്ങള്‍ക്ക് ഇരയായി. ഒരിക്കല്‍ സല്‍വാര്‍ ധരിച്ചെത്തിയ മിമിക്ക് അധിക്ഷേപം നേരിടേണ്ടി വന്നതോടെ അവര്‍ ജീന്‍സ് ധരിച്ചെത്തി. എന്നാല്‍ അധിക്ഷേപത്തിന് കുറവ് വന്നില്ല. 'സല്‍വാറുടുത്തു വന്നാലും സാരിയുടുത്തു വന്നാലും ഞാന്‍ പ്രവര്‍ത്തിക്കും. പക്ഷേ ജീന്‍സിട്ടു വന്നാലുടന്‍ ഞാന്‍ വേറൊരു വ്യക്തിയാകുമോ ? എന്ന് മിമി ചോദിച്ചത് ശ്രദ്ധേയമായിരുന്നു. തീര്‍ന്നില്ല, മിമിയും നുസ്രത്ത് ജഹാനും ഒരുമിച്ചു നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് 'നിങ്ങള്‍ മേല്‍വസ്ത്രം ഊരി നൃത്തം ചെയ്താലും ഞങ്ങള്‍ വോട്ട് ചെയ്യില്ലെന്നാണ്' സമൂഹമാധ്യമങ്ങളില്‍ എതിര്‍ പാര്‍ട്ടിക്കാര്‍ കുറിച്ചത്.

സിനിമ മേഖലയിലുള്ളവരായതു കൊണ്ടാണ് ഈ അധിക്ഷേപങ്ങള്‍ എന്നു പറയാനും സാധിക്കില്ല. കാരണം ബംഗാളി നടന്‍ ദീപക് അധികാരിയും കഴിഞ്ഞ രണ്ടുതവണയായി ഘടല്‍ മണ്ഡലത്തില്‍ നിന്നു തൃണമൂല്‍ ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍ ദീപക് സമൂഹമാധ്യമങ്ങളില്‍ ഒരു ആക്രമണത്തിനും വിധേയനാകുന്നില്ല. ഇതേ കുറിച്ച് ഇരുവരോടും മാധ്യമങ്ങള്‍ ചോദിച്ചിരുന്നു. അതിന് അവര്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. 'അദ്ദേഹമൊരു പുരുഷനായതു കൊണ്ട്' എന്നായിരുന്നു ഇരുവരുടെയും മറുപടി. ഈ അധിക്ഷേപങ്ങള്‍ക്കൊക്കെ ഇരുവരും തങ്ങളുടെ വിജയത്തിലൂടെ ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്.

Ads by Google
Wednesday 29 May 2019 05.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW