Sunday, July 21, 2019 Last Updated 25 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 04.06 PM

പെണ്‍കുഞ്ഞ് ആയതിനാല്‍ രണ്ടുമാസം പ്രായമുള്ളപ്പോള്‍ അച്ഛന്‍ അവളുടെ ദേഹത്ത് ആസിഡ് ഒഴിച്ചു: ഇന്നവള്‍ അതിജീവിക്കുന്ന സ്ത്രീകളുടെ പ്രതീകം

Anmol, Acid attack victim survivor , Model

പ്രണയം നിരസിച്ചാല്‍, ഇഷ്ടത്തിനു പ്രവര്‍ത്തിക്കാതെ വന്നാല്‍ ഒക്കെ സ്ത്രീകള്‍ക്ക് നേരെ ആസിഡ് ആക്രമങ്ങളുണ്ടാവുക എന്നത് ഇന്ത്യയില്‍ തുടര്‍ക്കഥയാവുകയാണ്. അടുത്തിടെ ഇറങ്ങിയ പാര്‍വ്വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തിയ 'ഉയരെ' എന്ന ചിത്രത്തിലും ആസിഡ് ആക്രമത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവനകഥയാണ് പറയുന്നത്. ഇവിടെ അനിമോള്‍ എന്ന പെണ്‍കുട്ടിക്ക് സ്വന്തം അച്ഛനില്‍ നിന്നാണ് ആസിഡ് ആക്രമണം നേരിടേണ്ടി വന്നത്. തന്റെ 23 മത്തെ വയസില്‍ അവള്‍ അതിജീവിക്കുന്ന സ്ത്രീകളുടെ പ്രതീകമാണ്. അന്‍മോളുടെ അതിജീവന കഥയാണ് ഇവിടെ പറയുന്നത്.

വെറും രണ്ടുമാസം മാത്രം പ്രായമുള്ളപ്പോഴാണ് അന്‍മോള്‍ക്ക് ആക്രമണം നേരിടേണ്ടി വരുന്നത്. കാരണം അവള്‍ പെണ്‍കുഞ്ഞാണ് എന്നതാണ്. അമ്മയുടെ മടിയിലിരുന്ന് മുലപ്പാല്‍ നുകരുന്നതിനിടെയാണ് അവളുടെ അച്ഛന്‍ ഒരു കന്നാസ് ആസിഡ് അവള്‍ക്കും അമ്മയ്ക്കും നേരെ ഒഴിക്കുന്നത്. എന്നിട്ട് അവരെ മരണത്തിനു മുമ്പില്‍ വിട്ടുകൊടുത്തിട്ട് അയാള്‍ ഓടിപ്പോയി.

അയല്‍വാസികളാണ് കുഞ്ഞിനേയും അമ്മയേയും ആശുപത്രിയില്‍ എത്തിക്കുന്നത്. അവളുടെ അമ്മ അവളെ വിട്ട് എന്നന്നേയ്ക്കുമായ് പോയ്. രണ്ടുമാസം മാത്രം പ്രായമുള്ള ആ കുഞ്ഞിനു ആരും ഇല്ലാതായി. എന്നാല്‍ ആ ആശുപത്രി അവളെ കൈവിട്ടില്ല. തുടര്‍ന്നുള്ള അഞ്ചു വര്‍ഷം ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും അവളെ ഏറ്റെടുത്തു. സൗജന്യമായി അവളെ ചികിത്സിച്ചു. അവളുടെ മുറിവുകള്‍ പൂര്‍ണ്ണമായും ഭേദമായി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അവളെ അവര്‍ അഭയകേന്ദ്രത്തിലേക്ക് മാറ്റുന്നത്.

താന്‍ മാത്രമെന്താ കാണാന്‍ മറ്റു കുട്ടികളെ പോലെയല്ലാത്തത് എന്ന് ആശുപത്രിയിലായിരിക്കുമ്പോഴേ അവള്‍ ചിന്തിച്ചിരുന്നു. അനാഥാലയത്തിലെത്തിയപ്പോഴാകട്ടെ ആ ചിന്ത കൂടി... ''അവരാരും എന്നെ വെറുത്തില്ല. പക്ഷെ, എന്റെ മുഖം അവരെ ഭയപ്പെടുത്തി. പക്ഷെ, വളരുന്തോറും അവരെല്ലാം എന്റെ സുഹൃത്തുക്കളായി മാറി...'' എന്ന് അന്‍മോള്‍ പറയുന്നു. പക്ഷെ, അപ്പോഴും അനാഥാലയത്തിന് പുറത്തുള്ള ജീവിതം അവളെ ഭയപ്പെടുത്തി.

Anmol, Acid attack victim survivor , Model

തന്റെ വിദ്യാഭ്യാസത്തിലുടെ അതിജീവിക്കാനും പോരാടാനും അവള്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. പക്ഷെ സമൂഹത്തിനു ഒരു സൗന്ദര്യ സങ്കല്‍പ്പമുണ്ടല്ലോ, ആ സങ്കല്‍പ്പത്തിനു പുറത്തു നില്‍ക്കുന്നതുകൊണ്ട് അന്‍മോള്‍ അവിടേയും അവഗണിക്കപ്പെട്ടിരുന്നു. പക്ഷേ തോറ്റുകൊടുക്കാന്‍ തയ്യാറായില്ല. ഫാഷനില്‍ ശ്രദ്ധിച്ചുതുടങ്ങി. ആ സമയത്ത് കുറേപേര്‍ അവളെ ശ്രദ്ധിച്ചു തുടങ്ങി...

Acid Survivor Sahas Foundation എന്ന പേരില്‍ ഒരു എന്‍ ജി ഒയും തുടങ്ങി അന്‍മോള്‍. ആസിഡ് അതിക്രമങ്ങളെ നേരിടേണ്ടി വരുന്ന സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് എന്‍ ജി ഒ പ്രവര്‍ത്തനമാരംഭിച്ചത്. ഒരുപാട് പേര്‍ക്ക് കൗണ്‍സലിങ് നല്‍കി. 20 സ്ത്രീകള്‍ക്ക് വളരെ പെട്ടെന്ന് ജോലി കിട്ടാന്‍ സഹായിച്ചു. തനിക്ക് പ്രൊഫഷണല്‍ മോഡലാകണം, ആസിഡ് അതിക്രമങ്ങളെ കുറിച്ച് ജനങ്ങളോട് സംസാരിക്കണം. ബോധവല്‍ക്കരിക്കണം അതാണ് തന്റെ ലക്ഷ്യമെന്നും അന്‍മോള്‍ പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW