Sunday, July 21, 2019 Last Updated 12 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 30 May 2019 04.41 PM

സ്ത്രീകള്‍ മാത്രമുള്ള ഒരു ബാന്‍ഡ്!! വെറും ഒരു ബാന്‍ഡല്ല, സ്ത്രീകളുടെ ജീവിത അനുഭവങ്ങളുടെ കഥ പാടുന്ന ബാന്‍ഡ്

  Female music band, Meri zindagi

സ്ത്രീകള്‍ മാത്രമുള്ള ഒരു ബാന്‍ഡ്. ഇന്ത്യയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പാടുന്ന ബാന്‍ഡാണിത്. അവര്‍ തന്നെ എഴുതി, അവര്‍ തന്നെ സംഗീതം നല്‍കി, അവര്‍ തന്നെ അവതരിപ്പിക്കുന്ന പാട്ടുകളാണ് അവയെല്ലാം. 'മേരി സിന്ദഗി' എന്ന് പേരിട്ടിരിക്കുന്ന ബാന്‍ഡിന്റെ എല്ലാ പാട്ടുകളും വരുന്നത് അവരുടെ തന്നെ ജീവിത അനുഭവങ്ങളില്‍ നിന്നാണ്.

''ഞങ്ങളെല്ലാം ഇടത്തരം കുടുംബങ്ങളിലെ സാധാരണ സ്ത്രീകളാണ്. രാവിലെ 7.30 ആകുമ്പോഴേക്കും വീട്ടിലെ കാര്യങ്ങളെല്ലാം ഒതുക്കും. അതുകഴിഞ്ഞ് ജോലിക്കോ, പഠിക്കാനോ പോകും. അല്ലെങ്കില്‍ വീട്ടിലെ കാര്യങ്ങള്‍ നോക്കും. പക്ഷെ, അപ്പോഴെല്ലാം സംഗീതവും നമുക്കൊപ്പം ഉണ്ടാകും. ഞങ്ങള്‍ പാടുകയും ആടുകയും അതേ സമയം തന്നെ വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യും. ഞങ്ങള്‍ ഞങ്ങളുടെ ഈ ജീവിതത്തെ വളരെ സ്‌നേഹിക്കുന്നു.'' ലീഡ് സിങ്ങറും പാട്ട് എഴുതുകയും ചെയ്യുന്ന ജയ തിവാരി പറയുന്നു.

  Female music band, Meri zindagi

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, പെണ്‍ ഭ്രൂണഹത്യ, ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം, തൊഴിലാളികളായ സ്ത്രീകള്‍ ഇവരെ കുറിച്ചൊക്കെയാണ് ബാന്‍ഡ് പാടിപ്പറയാന്‍ ശ്രമിക്കുന്നത്. "ഉത്തര്‍ പ്രദേശില്‍ മാത്രം അഞ്ചില്‍ ഒരു പെണ്‍കുട്ടി ശൈശവവിവാഹത്തിന് ഇരയാകുന്നുണ്ട്. അവരുടെ സ്വപ്നങ്ങളെല്ലാം ഇതോടുകൂടി കരിഞ്ഞു പോകുന്നു. ഇത്തരം സംഭവങ്ങളെല്ലാം പാട്ടിലൂടെ പുറത്ത് കൊണ്ടുവരാന്‍ ഞങ്ങളാഗ്രഹിക്കുന്നു. പാട്ട് കേള്‍ക്കുന്നതോടെ കൂടെപ്പാടാനും ഇത്തരം വിഷയങ്ങളെ കുറിച്ചെല്ലാം ചര്‍ച്ച ചെയ്യാനും ഓഡിയന്‍സും തയ്യാറാവാറുണ്ട്. അതു ഞങ്ങള്‍ക്ക് നല്‍കുന്ന സന്തോഷം ചെറുതല്ലെന്നും" ജയ കൂട്ടിച്ചേര്‍ത്തു.

വളരെ പെട്ടെന്ന് തന്നെ എഴുപതോളം പാട്ടുകള്‍ മേരി സിന്ദഗി തയ്യാറാക്കി, നൂറോളം ഷോ അവതരിപ്പിച്ചു. ആന്റി സ്‌മോക്കിങ് അടക്കമുള്ള വിഷയങ്ങളില്‍ കാമ്പയിനും മേരി സിന്ദഗി സംഘടിപ്പിച്ചു കഴിഞ്ഞു. സ്ത്രീകളുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം തന്നെയാണ് ഏതായാലും ബാന്‍ഡിന്റെ മുഖ്യലക്ഷ്യം.

Ads by Google
Thursday 30 May 2019 04.41 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW