Monday, June 17, 2019 Last Updated 4 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 01.52 PM

പരിസ്ഥിതി ദിനത്തില്‍ സെല്‍ഫി ക്യാംപയിനുമായി കേന്ദ്ര പരിസ്ഥിതി മന്ത്രി

Prakash javadekar, Selfiewithsapling, Social media campaign

ന്യൂഡല്‍ഹി: പരിസ്ഥിതി ദിനത്തില്‍ പുതിയ സെല്‍ഫി ക്യാപെയിനു തുടക്കം കുറിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജവാഡേക്കര്‍. കേന്ദ്രമന്ത്രി വൃക്ഷത്തെയുമായി സെല്‍ഫിയെടുക്കുന്ന ചിത്രം നാഷണല്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കെറ്റിലെ വിദഗ്ധന്‍ അഭിനവ് ബില്ലയ്യയാണ് ട്വീറ്റ് ചെയ്തത്.

പുതിയ ക്യാംപയിന്റെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ ദേവിനും നടന്‍ ഷ്‌റോഫിനുമൊപ്പം ജാവഡേക്കര്‍ വൃക്ഷത്തൈ നട്ടു. സെല്‍ഫി ക്യാംപയിനിനൊപ്പം പരിസ്ഥിതി ദിനത്തില്‍ ജനങ്ങളുമായി ഒരു തുറന്ന സംവാദത്തിനും മന്ത്രി തുടക്കമിട്ടു. വായു മലിനീകരണം നിയന്ത്രിക്കാനും ആഗോളതാപനം മൂലം ഉയരുന്ന ചൂട് കുറയ്ക്കാനുമുള്ള മികച്ച വഴികള്‍ ട്വിറ്ററിലൂടെ മന്ത്രി പങ്കുവെയ്ക്കുകയും ചെയ്തു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്ററില്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. ശുചിത്വപൂര്‍ണമായ ഭൂമി നിലനിര്‍ത്താന്‍ പരിശ്രമിക്കുക എന്നായിരുന്നു മോഡി ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്ര ദര്‍ശനവും ചില പ്രകൃതി ദൃശ്യങ്ങളും കോര്‍ത്തിണക്കിയ വിഡിയോയും ട്വീറ്റിനൊപ്പം ഉണ്ട്. ഇത് കേന്ദ്രമന്ത്രി ജാവഡേക്കര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW