Sunday, July 21, 2019 Last Updated 14 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 08.59 PM

കൂട്ടബലാത്സംഗത്തിന് ഇരയായ പതിനേഴുവയസുകാരി: മനോവിഷമം താങ്ങാനാവാതെ ദയാവധത്തില്‍ അഭയം തേടി!

17-Year-Old Girl,  Euthanasia Dies

ലൈംഗിക ചൂഷണത്തിന് ഇരയായ ശേഷം തനിക്ക് അനുഭവിക്കേണ്ടി വന്ന കടുത്ത ഒറ്റപ്പെടലിനെ തുടര്‍ന്ന് നെതര്‍ലന്‍ഡില്‍ 17 കാരി ദയാവധത്തിന് വിധേയയായി. നോവ പൊത്തോവനാണ് തനിക്കുണ്ടായ ഒറ്റപ്പെടല്‍ സഹിക്കാന്‍ വയ്യാതെ ദയാവധത്തില്‍ അഭയം തേടിയതെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രപഞ്ചത്തില്‍ തന്നെ ഒന്നിനും സന്തോഷിപ്പിക്കാനോ പ്രചോദിപ്പിക്കാനോ കഴിയുന്നില്ല എന്ന് ബോധ്യമായതുകൊണ്ടാണ് താന്‍ ദയാവധം ആവശ്യപ്പെട്ടത്.

ഇങ്ങനെയൊരു തീരുമാനം അവള്‍ എടുത്തെങ്കിലും അതിന് ആളുടേതായ കാര്യങ്ങള്‍കൊണ്ടുമാത്രമാണ്. സ്‌കൂളില്‍ വെച്ചായിരുന്നു നോവ ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. സ്‌കൂളില്‍ നടന്ന കൗമാരക്കാരുടെ ഒരു പാര്‍ട്ടിയില്‍വെച്ചാരുന്നു നോവ ലൈംഗിക ചൂഷണത്തിനിരയായത്. പിന്നീട് പതിനാലാം വയസ്സില്‍ അയല്‍വാസികളായിരുന്ന രണ്ടുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു. എന്നാല്‍ പേടികൊണ്ടും നാണക്കേടുകൊണ്ടും ഈ കാര്യം നോവ മറച്ചുവെച്ചു.

ഈ സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നോവ പറയുന്നത് തന്റെ ശരീരം ഇപ്പോഴും വൃത്തിയില്ലാത്തതാണെന്നാണ്. സംഭവത്തിന് ശേഷം പേടിയോടും വേദനയോടുമാണ് നോവ ദിവസങ്ങള്‍ തള്ളി നീക്കിയത്.

മരിക്കുന്നതിന് ഒരു ദിവസം മുന്നേ നോവ തന്റെ തീരുമാനം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്റെ തീരുമാനം അന്തിമമാണ്. കാരണം ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും താന്‍ ഇപ്പോഴും പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കുറെ നാളത്തെ ചിന്തകള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. നാളുകളായി എനിക്ക് വെള്ളവും ഭക്ഷണവും വേണ്ടതായിട്ട്. ഈ ഒരു മാനസികാവസ്ഥ സഹിക്കാവുന്നതിലും അപ്പുറമാണ്. എനിക്ക് ശ്വസിക്കാം പക്ഷെ എങ്ങനെ അധികകാലം ജീവിക്കാന്‍ കഴിയില്ല.

നോവ തനിക്കുണ്ടായ ക്രൂരതകളെ പറ്റി മാതാപിതാക്കള്‍ക്ക് എഴുതിയ കത്ത് നോവയുടെ മുറിയില്‍നിന്നും അവര്‍ക്ക് കിട്ടുന്നതുവരെ ഇതിനെ പറ്റി അവര്‍ക്ക് ഒരറിവും ഉണ്ടായിരുന്നില്ല. ആ കത്ത് നോവയുടെ മാതാപിതാക്കള്‍ വായിച്ചപ്പോള്‍ അവര്‍ ഞെട്ടിപ്പോയി. നോവ ഇപ്പോഴും സന്തോഷത്തോടും ഉത്സാഹത്തോടും മറ്റുള്ളവരോട് സംസാരിക്കുന്ന കുട്ടിയായിരുന്നു. അവള്‍ക്ക് സങ്കടമുള്ളതായി തോന്നിയിട്ടേയില്ല. അവള്‍ക്ക് എങ്ങനെയാണ് മരിയ്ക്കാന്‍ കഴിഞ്ഞതെന്ന് അറിയില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.

2018 ല്‍ നോവ പുറത്തിറക്കിയ തന്റെ ആത്മകഥയായ വിന്നിങ് ഓര്‍ ലേണിങ്ങ് പുസ്തകത്തില്‍ അവള്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ കുറിച്ചു. തനിക്കുണ്ടായ അനുഭവങ്ങള്‍ മറ്റുള്ളവരെ സഹായിക്കും എന്ന വിശ്വാസത്തിലാണ് തന്റെ ആത്മകഥയില്‍ അനുഭവം കുറിച്ചത്. പുസ്തകത്തില്‍ നോവ കടന്നുപോയ പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോഡറിനോടും വിഷാദത്തോടും വിശപ്പില്ലായ്മയോടും നടത്തിയ പോരാട്ടത്തിനെക്കുറിച്ചാണ് നോവ പറയുന്നത്. തന്റെ പുസ്തകം ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് സഹായകരമാണെന്ന് നോവ പറയുന്നു.

നെതര്‍ലാന്‍ഡില്‍ ദയാവധം നിയമവിധേയമാക്കിയത് 2011 ലാണ്. ഒരു രീതിയിലും രക്ഷപ്പെടില്ല എന്നുള്ളവര്‍ക്ക് ഡോക്ടറിന്റെ നിര്‍ദ്ദേശത്തോടി കൂടി ദയാവധത്തിന് അപേക്ഷിക്കാം. അപേക്ഷിക്കുന്നയാള്‍ക്ക് 12 വയസ്സായിരിക്കണം. 2017 ല്‍ മാത്രം 6,585 പേരാണ് ദയാവധത്തിന് വിധേയരായത്. ഇത് മൊത്തം അപേക്ഷകരില്‍ 4.4 ശതമാനം മാത്രമാണ്. 150,000 പേരാണ് ആ വര്‍ഷം ദയാവധത്തിന് വേണ്ടിയുള്ള അപേക്ഷ നല്‍കിയത്.

Ads by Google
Wednesday 05 Jun 2019 08.59 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW