Monday, June 17, 2019 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 06 Jun 2019 01.34 PM

കര്‍ഷകര്‍ കൂട്ടത്തോടെ മരിക്കുന്നതിന്റെ കാരണം തേടിയിറങ്ങി; തിളങ്ങുന്ന പച്ച വൈറസിനെ കണ്ടെത്തി; നിപയെ ആദ്യം കണ്ടെത്തി തിരിച്ചറിഞ്ഞ ഡോക്ടറുടെ കഥ

nipah virus

ഒരുവര്‍ഷം മുന്‍പ് കേരളത്തെ ഭീതിയിലേക്ക് എത്തിച്ച നിപ വീണ്ടും തല പൊക്കുമ്പോള്‍ ഈ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞ ഡോക്ടറെ കുറിച്ചാണ് അറിയേണ്ടത്. 1999-ല്‍ നിപ മലേഷ്യന്‍ ഗ്രാമങ്ങളില്‍ പടര്‍ന്നു പിടിച്ചപ്പോള്‍ ഇതേ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് നിപയെ കണ്ടെത്തിയത് അന്ന് ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന ഡോ.കൗ ബിങ് ചുഅ ആയിരുന്നു. ക്വലാലംപൂരിലെ മലായ സര്‍വകലാശാലയില്‍ ട്രെയിനിയായിരുന്നു അന്ന് ചുഅ.

മരണസംഖ്യ ക്രമാതീതമായി കൂടിയപ്പോള്‍ ഇത് എന്താണെന്ന് അറിയാന്‍ ചുഅ മുന്നിട്ടിറങ്ങി. സാംപിളുകള്‍ ശേഖരിച്ച് മൈക്രോസ്‌കോപ്പിലൂടെ പരിശോധിച്ച ചുഅ കണ്ടെത്തിയത് നിപയെന്ന തിളങ്ങുന്ന പച്ച വൈറസുകളെയായിരുന്നു. അന്ന് നിപ ഇത്ര അപകടകാരിയാണെന്ന് കണ്ടെത്തിയിരുന്നില്ല. ചുഅയുടെ ഈ കണ്ടെത്തല്‍ സ്വന്തം ഗവേഷക മേധാവി പോലും വിശ്വസിക്കാന്‍ തയ്യാറായില്ല. ഈ പരീക്ഷണങ്ങളെല്ലാം ഉപേക്ഷിക്കാനാണ് മേധാവി പറഞ്ഞത്. പക്ഷേ തന്റെ കണ്ടെത്തലുകളെ ഉപേക്ഷിക്കാന്‍ ചുഅ തയ്യാറായില്ല. സാംപികളുമായി ചുഅ അമേരിക്കയിലെത്തി. അവിടെ കൊളറാഡോയിലുള്ള ഫോര്‍ട്ട് കോളിന്‍സിലെ രോഗപ്രതിരോധ നിയന്ത്രണ ഗവേഷണ ലാബില്‍ ചുഅ എത്തി. അവിടെ ഈ സാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കി.

ഈ സാംപിളില്‍ ചുഅ കണ്ടത് പാരാമിക്സോ വൈറസുകളുടെ സാന്നിധ്യമാണ്. വായുവിലൂടെ പകരുന്ന ഗുരുതര ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളുടെ ഗണമാണ് പാരാമിക്സോ. മറ്റൊരു കണ്ടെത്തലും ചുഅ നടത്തി. അത്രയും നാള്‍ ഈ രോഗം കൊതുകുകള്‍ പരത്തുന്നതായിരുന്നുവെന്നായിരുന്നു വ്യക്തമാക്കിയത്. എന്നാല്‍ ഈ വൈറസ് പന്നികളാണ് പരത്തുന്നതെന്നാണ് ചുഅ കണ്ടെത്തിയത്. ഇതോടെ പന്നികളെ കൂട്ടമായി കൊന്നൊടുക്കി. രോഗം വളരെവേഗത്തിലാണ് ഒരു ഗ്രാമത്തില്‍ നിന്ന് അടുത്തുള്ള പ്രദേശത്തേക്ക് പടര്‍ന്നത്. ആരോഗ്യമുള്ള യുവാക്കള്‍ അടുത്ത ദിവസം രോഗികളായി. അവര്‍ക്ക് നടക്കാനോ സംസാരിക്കാനോ കഴിയാതെയായി.

കോമയിലോ തളര്‍ച്ച വന്നതു പോലെയോ ആയി. രോഗം അവരുടെ തലച്ചോറിനെ ബാധിച്ചു. രോഗം ഇത്രയും ഭീതി സൃഷ്ടിച്ചിട്ടും പന്നികളിലേക്ക് ഈ വൈറസ് എങ്ങനെ എത്തിയെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞത് ഒരു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ്. വവ്വാലില്‍ നിന്നാണ് പന്നികളിലേക്ക് രോഗം എത്തിയതെന്നാണ് കണ്ടെത്തിയത്. ഏഷ്യയില്‍ ഇതിന് ശേഷം 17 തവണ നിപ റിപ്പോര്‍ട്ട് ചെയ്തു. 2001-ല്‍ ഇന്ത്യയില്‍ പശ്ചിമബംഗാളിലെ സിലിഗുരിയിലും, 2018-ല്‍ കേരളത്തിലെ കോഴിക്കോട് പേരാമ്പ്രയിലും നിപയെത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW