Sunday, July 21, 2019 Last Updated 10 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 06 Jun 2019 01.46 PM

സോഷ്യല്‍ മീഡിയയ്ക്ക് തെറ്റി, ഇത് രാജസ്ഥാന്‍ പട്ടാളക്കാരിയല്ല; കുര്‍ദിസ്ഥാനിലെ 'ആഞ്ചലീന ജോളി'

angelina jolie

സോഷ്യല്‍ മീഡിയയില്‍ രാജസ്ഥാന്‍കാരിയായ പട്ടാളക്കാരി എന്ന നിലയില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് റിപ്പോര്‍ട്ട്. കുര്‍ദ്ദിഷ് സ്വദേശിയായ ഈ പട്ടാളക്കാരി ഇന്ന് ജീവിച്ചിരിപ്പില്ല. ആസിയ റമസാന്‍ അന്റാര്‍ എന്നായിരുന്നു ഇവരുടെ പേര്. കുര്‍ദ്ദിഷ് വുമണ്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിലെ അംഗമായിരുന്ന ഇവര്‍ 2016-ല്‍ തീവ്രവാദികളുമായുള്ള പോരാട്ടത്തിനിടയില്‍ കൊല്ലപ്പെടുകയായിരുന്നു.

ആസിയയുടെ പോരാട്ട കാലത്തെ ചിത്രമാണ് ഇന്ത്യന്‍ പട്ടാളക്കാരി എന്ന നിലയില്‍ ഇപ്പോള്‍ പ്രചരിച്ചത്. കുര്‍ദ്ദിസ്ഥാനിലെ ആഞ്ചലീന ജോളി എന്നായിരുന്നു ഇവരെ മാധ്യമങ്ങള്‍ വിളിച്ചിരുന്നത്. ആല്‍ബര്‍ട്ടോ ഹ്യൂഗോ റോജസ് എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രമെടുത്തത്. അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരി എന്ന പേരിലായിരുന്നു ഇവരുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW