Tuesday, July 16, 2019 Last Updated 47 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 02.14 PM

സ്വാദിഷ്ഠമായ ചിക്കന്‍ റോള്‍ തയാറാക്കാം

uploads/news/2019/06/313384/RedCokry080619a.jpg

ചിക്കന്‍ റോള്‍

ആവശ്യമുള്ള സാധനങ്ങള്‍
ചിക്കന്‍ - 250 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)
വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂണ്‍
മല്ലിയില, പുതിനയില - ആവശ്യത്തിന്
ഇഞ്ചി ചതച്ചത് - 2 ടീസ്പൂണ്‍
പച്ചമുളക് - 2 എണ്ണം
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
ചീസ് ഗ്രേറ്റ് ചെയ്തത് - 1/2 കപ്പ്
ഉപ്പ് - ഒരു ടീസ്പൂണ്‍
എണ്ണ - ആവശ്യത്തിന്
മൈദ - 1/2 കപ്പ്
മുട്ട - 3 എണ്ണം
ബ്രഡ്ഡ് പൊടിച്ചത് - 1/2 കപ്പ്
ഗരം മസാല - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ചിക്കന്‍ കഷണങ്ങളാക്കിയത് മിക്സിയിലിട്ട് ചതച്ചെടുക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളകുപൊടി, ഗരംമസാല, പച്ചമുളക്, മല്ലി, പുതിനയില, ഉപ്പ് എന്നിവ സമം ചേര്‍ത്ത് ചിക്കനില്‍ മിക്സ് ചെയ്തുവയ്ക്കുക.

മിക്സ് ചെയ്തുവച്ചിരിക്കുന്ന ചിക്കന്‍ നീളത്തില്‍ റോളാക്കുക. (കൈയില്‍ എണ്ണ പുരട്ടിവേണം ചിക്കന്‍ റോളാക്കിയെടുക്കാന്‍). ഇങ്ങനെ റോളാക്കി വച്ചിരിക്കുന്ന ചിക്കന്‍ മൈദയിലിട്ട് ഉരുട്ടി, മുട്ട അടിച്ചതില്‍ മുക്കി ബ്രഡ്ഡ് പൊടിയില്‍ പൊതിഞ്ഞെടുക്കുക. ഇത് രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം, ആവശ്യാനുസനുസരണം എടുത്ത് ചൂടായ എണ്ണയില്‍ ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തുകോരിയെടുക്കാം.

സാബിറ നാസര്‍ , കാഞ്ഞിരപ്പള്ളി

Ads by Google
Saturday 08 Jun 2019 02.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW