Monday, June 17, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 02.58 PM

വഞ്ചിച്ച ഭര്‍ത്താക്കന്മാരോട് ഈ ഭാര്യമാര്‍ ചെയ്തത് ഇങ്ങനെ...

uploads/news/2019/06/313396/wife.jpg

നീണ്ട കാലത്തെ വിവാഹബന്ധം വേര്‍പെടുത്തിയാല്‍ സമൂഹത്തില്‍ ഏറ്റവും പരിഹാസ്യരാകുന്നത് സ്ത്രീകളായിരിക്കും. സമൂഹത്തിന്റെ ചോദ്യം ചെയ്യലുകളെ നേരിടാന്‍ സാധിക്കാത്തതിനാല്‍ പലരും വിവാഹമോചനത്തിന് തയാറാകാതെ എല്ലാം സഹിച്ച് കഴിയാറുണ്ട്. ചിലര്‍ വിവാഹമോചനത്തിന് ശേഷവും പഴയ ജീവിതത്തിന്റെ ബാക്കിപത്രങ്ങളാലോചിച്ച് പിന്നീടുള്ള ജീവിതം പാഴാക്കാറുണ്ട്. ഇവര്‍ക്കൊക്കെ ഒരു മറുപടിയാണ് ഹെയര്‍സ്‌റ്റൈലിസ്റ്റുകളായ സാറയും ജൂലിയും നല്‍കുന്നത്.

വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം വിവാഹവസ്ത്രം ധരിച്ച് ആഘോഷിക്കുകയായിരുന്നു ഇരുവരും. വിവാഹം ശേഷം തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ തങ്ങളെ ചതിക്കുകയാണെന്ന് തിരിച്ചറിയുകയായിരുന്നു സാറയും ജൂലിയും. തുടര്‍ന്നാണ് ഇരുവരും വിവാഹമോചിതരായത്. എന്നാല്‍ വിവാഹശേഷം കരഞ്ഞിരിക്കാന്‍ ഇരുവരും തയ്യാറല്ലായിരുന്നു. വിവാഹവസ്ത്രങ്ങള്‍ ധരിച്ച് സാറയും ജൂലിയും ഗംഭീര ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു. ഇരുവരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനായി ഇവര്‍ ഒരു ഇന്‍സ്റ്റാഗ്രാം പേജും ആരംഭിച്ചു.

വിവാഹമോചിതരായ ശേഷം എങ്ങനെ ജീവിക്കുമെന്നും ഈ സാഹചര്യങ്ങള്‍ എങ്ങനെ അഭിമുഖീകരിക്കും എന്നും ചിന്തിച്ച് സങ്കടപ്പെടാതെ വിവാഹമോചനം ഒരു പുതിയ തുടക്കമാകണമെന്നും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലെ ചിത്രങ്ങള്‍ വിവാഹമോചനം നേടുന്ന പല സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ധൈര്യം പകരുമെന്നുമാണ് സാറയും ജൂലിയും പറയുന്നത്.

Ads by Google
Saturday 08 Jun 2019 02.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW