Monday, June 17, 2019 Last Updated 17 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.39 AM

മാര്‍ ഐറേനിയോസ്‌ സ്‌ഥാനമേറ്റു

പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസന അധ്യക്ഷനായി ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്‌ മെത്രാപ്പോലീത്ത അഭിഷിക്‌തനായി. മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു സ്‌ഥാനാരോഹണ ശ്രുശ്രൂഷ. ഇന്നലെ രാവിലെ എട്ടിന്‌ സ്‌ഥാനമൊഴിഞ്ഞ ബിഷപ്‌ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണു ചടങ്ങുകള്‍ ആരംഭിച്ചത്‌. തുടര്‍ന്ന്‌ ഭദ്രാസനാധ്യക്ഷനായി നിയമിച്ചു കൊണ്ടുള്ള കര്‍ദിനാളിന്റെ നിയമന ഉത്തരവ്‌ കൂരിയ ബിഷപ്‌ യൂഹാനോന്‍ മാര്‍ തെയോഡേഷ്യസ്‌ വായിച്ചു. "ഞാന്‍ നല്ല ഇടയനാകുന്നു" എന്ന സുവിശേഷഭാഗം സിംഹാസനത്തിലിരുന്ന്‌ മാര്‍ ഐറേനിയോസ്‌ മെത്രാപ്പോലീത്ത
വായിച്ചു. പിന്നീട്‌, പ്രത്യേകം നിയോഗിക്കപ്പെട്ട പുരോഹിതര്‍ ചേര്‍ന്ന്‌ മെത്രാപ്പോലീത്തയെ സിംഹാസനത്തില്‍ ഇരുത്തി മൂന്നു തവണ ഉയര്‍ത്തി. "ഇവന്‍ യോഗ്യന്‍" എന്നര്‍ഥമുള്ള ഓക്‌സിയോസ്‌ എന്ന്‌ ചൊല്ലിയാണ്‌ ഓരോതവണയും ഉയര്‍ത്തിയത്‌. തുടര്‍ന്ന്‌ അദ്ദേഹം കാതോലിക്കാബാവായുടെ കരങ്ങള്‍ ചുംബിച്ച്‌ വിധേയത്വം പ്രകടിപ്പിച്ചു. ശ്ലൈഹീകവാഴ്‌വ്‌ ശ്രുശ്രുഷയോടെയാണു ചടങ്ങുകള്‍ സമാപിച്ചത്‌. പുതിയ ബിഷപ്പിന്‌ ഇടയന്റെ അടയാളമായ അംശവടിയും മോതിരവും നല്‍കി.
തോമസ്‌ മാര്‍ കൂറിലോസ്‌, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്‌, ഏബ്രഹാം മാര്‍ യൂലിയോസ്‌, വിന്‍സന്റ മാര്‍ പൗലോസ്‌, ജോസഫ്‌ മാര്‍ തോമസ്‌, തോമസ്‌ മാര്‍ അന്തോണിയോസ്‌, ഫിലിപ്പോസ്‌ മാര്‍ സ്‌തേഫാനോസ്‌, മാര്‍ മാത്യു അറയ്‌ക്കല്‍, മാര്‍ ജോസ്‌ പുളിക്കല്‍, മാര്‍ മാത്യു മൂലക്കാട്ട്‌, ബിഷപ്‌ ക്രിസ്‌തുദാസ്‌, ജോസഫ്‌ മാര്‍ ബര്‍ണബാസ്‌, കുര്യാക്കോസ്‌ മാര്‍ ക്ലിമീസ്‌, തുടങ്ങിയവര്‍ പങ്കടുത്തു. അനുമോദനസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്ക ബാവ അധ്യക്ഷത വഹിച്ചു.

Ads by Google
Sunday 09 Jun 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW