Monday, June 17, 2019 Last Updated 17 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.39 AM

മൂവാറ്റുപുഴ രൂപതാധ്യക്ഷനായി മാര്‍ തെയഡോഷ്യസ്‌ 12 നു സ്‌ഥാനമേല്‍ക്കും

മൂവാറ്റുപുഴ: മലങ്കര സുറിയാനി കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപതയുടെ ത്രിദ്വീയാധ്യക്ഷനായി ബിഷപ്‌ ഡോ. യൂഹാന്നോന്‍ മാര്‍ തെയഡോഷ്യസ്‌ 12 ന്‌ സ്‌ഥാനമേല്‍ക്കും. വാഴപ്പിള്ളി സെന്റ്‌ ജോസഫ്‌സ്‌ കത്തീഡ്രലില്‍ രാവിലെ ഒന്‍പതിനു ബിഷപ്‌ ഡോ. ഏബ്രാഹാം മാര്‍ യൂലിയോസ്‌ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും. സ്‌ഥാനാരോഹണ ശുശ്രൂഷകള്‍ക്ക്‌ മലങ്കര സഭയുടെ തലവന്‍ കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലിമീസ്‌ കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിക്കും.
സ്‌ഥാനാരോഹണത്തിന്റെ ഒരുക്കം പൂര്‍ത്തിയായതായി വികാരി ജനറാള്‍ മോണ്‍. വറുഗീസ്‌ കുന്നുംപുറം, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഫാ. ജിനോ ആറ്റുമാലില്‍, പാസ്‌റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി വി.സി. ജോര്‍ജുകുട്ടി, കണ്‍വീനര്‍ ഷിബു പനച്ചിക്കന്‍ എന്നിവര്‍ അറിയിച്ചു.
തുടര്‍ന്ന്‌ നടക്കുന്ന സമ്മേളനത്തില്‍ സ്‌ഥാനമൊഴിയുന്ന ബിഷപ്‌ ഡോ. എബ്രഹാം മാര്‍ യൂലിയോസിനു യാത്രയയപ്പ്‌ നല്‍കും. ദ്വിതീയാധ്യക്ഷനായി 2008 ലാണ്‌ അദ്ദേഹം സ്‌ഥാനാരോഹിതനായത്‌. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. കര്‍ദിനാള്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. പത്തനംതിട്ട പുതുശേരിഭാഗം ഇടവകാംഗമാണ്‌ ബിഷപ്‌.

Ads by Google
Sunday 09 Jun 2019 01.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW