Monday, June 17, 2019 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 11.05 AM

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് 'സ്ട്രിപ് ഷോ'; 25കാരി അധ്യാപികയ്ക്ക് മുട്ടന്‍ പണി

teacher student

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായ അധ്യാപികയ്ക്ക് വീണ്ടും പണി. വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കുട്ടികള്‍ക്കായി ഇവര്‍ സ്ട്രിപ് ഷോ നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ആപ്പിളിന്റെ വീഡിയോ കോളിംഗ് സംവിധാനം ഉപയോഗിച്ച് വിദ്യാര്‍ത്ഥിയുമായി അധ്യാപിക സ്ട്രിപ് ഷോ നടത്തിയിരുന്നത്. വീഡിയോ കോളിലൂടെ പൂര്‍ണ നഗ്നയായി അധ്യാപിക വിദ്യാര്‍ത്ഥിയുടെ മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. സംഭവം തെളിഞ്ഞതോടെ കൂടുതല്‍ വകുപ്പുകള്‍ അധ്യാപികയ്ക്ക് മേല്‍ ചുമത്തി.

25കാരിയായ അധ്യാപിക ലൗറന്‍ നോളനാണ് സംഭവത്തില്‍ പ്രതി. ടെക്‌സാസിലെ കാര്‍ത്തേജ് ജൂനിയര്‍ ഹൈ സ്‌കൂളിലെ അധ്യാപികയായിരുന്നു ലൗറന്‍. ഇതേ സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനായിരുന്നു ലൗറന്‍ അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു അറസ്റ്റ്. 2018 മാര്‍ച്ചിലാണ് വിദ്യാര്‍ത്ഥിയുമായി അധ്യാപിക ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്.

വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലായ അധ്യാപിക കുട്ടിയെ പല സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ട് പോയിരുന്നു. ഒരിക്കല്‍ സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ട് പോയി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. കുട്ടിക്ക് അധ്യാപിക തന്റെ നഗ്നദൃശ്യങ്ങള്‍ അയച്ചു കൊടുത്തത് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിയെ വീഡിയോ കോള്‍ വിളിച്ച് ലൈവായി വിവസ്ത്രയാവുകയും കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അധ്യാപിക കുട്ടിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പാണിതെന്നും വ്യക്തമായിട്ടുണ്ട്.

ലൗറനെതിരെ പല വിദ്യാര്‍ത്ഥികളും മാതാപിതാക്കളും പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ലൗറന്‍ ദീര്‍ഖനാളത്തേക്ക് അവധിക്ക് അപേക്ഷിക്കുകയും അവധിക്ക് പിന്നാലെ ജോലി രാജിവയ്ക്കുകയുമായിരുന്നു. സ്‌കൂളില്‍ എത്തിയ ശേഷമാണ് ലൗറന്‍ വിദ്യാര്‍ത്ഥിയെ പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ മുന്‍ പരിചയങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളാണ് അധ്യാപികയുമായുള്ള സെക്‌സ് ചാറ്റുകളും ലൈംഗിക ചിത്രങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.

Ads by Google
Sunday 09 Jun 2019 11.05 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW