Sunday, June 16, 2019 Last Updated 6 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 08.44 PM

പപ്പായ പശ സൂപ്പറാാാ..: 'പപ്പായ ടാപ്പിങ്ങു'മായി കര്‍ഷകര്‍, മികച്ച വരുമാനവും!

Papaya Tapping

നമ്മുടെ പറമ്പില്‍ സര്‍വ്വസാധാരണമായി കാണുന്ന പപ്പായയ്ക്ക് ഡിമാന്‍ഡ് കൂടുന്നു. പപ്പായയുടെ പശയ്ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. ബിസ്‌കറ്റ് നിര്‍മാണത്തിനും ഔഷധ നിര്‍മാണത്തിനും സൗന്ദര്യവര്‍ധക വസ്തു നിര്‍മാണത്തിനും അവശ്യമായ പപ്പെയിന്‍ ഉത്പാദിപ്പിക്കാനാണ് പശയെടുക്കുന്നത്.

പപ്പായ കൃഷിയുമായി മുന്നോട്ടു പോയാല്‍ വന്‍വരുമാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. ടാപ്പു ചെയ്താണ് പശയെടുക്കുക. വളര്‍ന്നു വരുന്ന പപ്പായയുടെ തൊലിയില്‍ ബ്‌ളേഡ് കൊണ്ട് കീറലുണ്ടാക്കിയാണ് പശ ശേഖരണം. എട്ടു ദിവസം കഴിഞ്ഞാല്‍ വീണ്ടും കീറലുണ്ടാക്കി പശയെടുക്കാം. 10 ദിവസം വരെ പശ കേടുവരാതെ വയ്ക്കാം. പശയെടുത്ത പപ്പായ സാധാരണ പോലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യും.

കൃഷി ചെയ്ത് അഞ്ചുമാസം കഴിയുമ്പോള്‍ വിളവെടുക്കാം. രണ്ടരവര്‍ഷമാണ് ഒരു ചെടിയില്‍ നിന്നും ഫലം പ്രതീക്ഷിക്കുന്നത്. അത്യാവശ്യത്തിന് വെള്ളം വേണമെന്നതല്ലാതെ പപ്പായ തൈകള്‍ക്ക് കാര്യമായ ശുശ്രൂഷ ആവശ്യമില്ലെന്നതാണ് ഈ കൃഷിയുടെ സൗകര്യമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. വിദേശത്ത് വന്‍ ഡിമാന്‍ഡാണിതിന്. സംസ്‌കരിക്കാത്ത പശയ്ക്ക് കിലോയ്ക്ക് 130 രൂപ വരെ ലഭിക്കും.

Ads by Google
Sunday 09 Jun 2019 08.44 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW