Monday, June 17, 2019 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 01.07 AM

ഈസ്‌റ്റര്‍ദിന ഭീകരാക്രമണത്തെ അപലപിച്ച്‌ പ്രധാനമന്ത്രി , "ശ്രീലങ്ക വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും"

uploads/news/2019/06/313695/in4.jpg

കൊളംബോ: ശ്രീലങ്ക വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈസ്‌റ്റര്‍ദിനത്തില്‍ ഭീകരാക്രമണമുണ്ടായ ലങ്കന്‍ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച അദ്ദേഹം, ഭീകരതയുടെ ഭീരുത്വമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ലങ്കന്‍ ജനതയെ പരാജയപ്പെടുത്താനാകില്ലെന്നും ട്വീറ്റിലുടെ വ്യക്‌തമാക്കി. മാലദ്വീപ്‌ സന്ദര്‍ശനത്തിനുശേഷം ഇന്നലെ രാവിലെയാണു മോഡി കൊളംബോയിലെത്തിയത്‌. ഈസ്‌റ്റര്‍ ദിനത്തിലെ ഭീകരാക്രമണത്തിനുശേഷം ശ്രീലങ്കയിലെത്തുന്ന ആദ്യത്തെ ലോകനേതാവാണു മോഡി.
കൊളംബോയിലെ ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ നരേന്ദ്ര മോഡിയെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സ്വീകരിച്ചു.
ലങ്കയിലേക്കു തിരിച്ചെത്താനായതില്‍ സന്തോഷമുണ്ടെന്നു മോഡി പറഞ്ഞു. നാലു വര്‍ഷത്തിനിടെ മനോഹരമായ ദ്വീപിലേക്കുള്ള തന്റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്‌. ലങ്കയിലെ ജനത നല്‍കിയ സ്‌നേഹം അതേ അളവില്‍ തിരികെ പങ്കിടുന്നു. ഇന്ത്യയുടെ സുഹൃത്തുക്കള്‍ക്ക്‌ ആവശ്യമുള്ളപ്പോഴെല്ലാം ഒപ്പമുണ്ടാകുമെന്നും മോഡി പറഞ്ഞു.
പ്രസിഡന്റ്‌ മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ, പ്രതിപക്ഷനേതാവ്‌ മഹീന്ദ രാജപക്‌സെ എന്നിവരുമായി മോഡി കൂടിക്കാഴ്‌ച നടത്തി.
തമിഴ്‌ നാഷണല്‍ അലയന്‍സ്‌ പാര്‍ട്ടി പ്രതിനിധി സംഘവും മോഡിയെ സന്ദര്‍ശിച്ചു. ഭീകരാക്രമണം നടന്ന കൊളംബോയിലെ സെന്റ്‌ ആന്റണീസ്‌ പള്ളി സന്ദര്‍ശിച്ച മോഡി, ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ചു. തുടര്‍ന്ന്‌ വൈകിട്ടോടെ അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങി.

Ads by Google
Monday 10 Jun 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW