Monday, June 17, 2019 Last Updated 13 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 04.08 PM

ഗര്‍ഭഛിദ്രം മാത്രമേ മാര്‍ഗമുള്ളുവെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചു: നദാലിയ എന്ന അമ്മയുടെ പിടിവാശിക്ക് മുന്നില്‍ ശാസ്ത്രം തോറ്റു!

Abortion, Spina bifida

ഗര്‍ഭിണിയാണെന്ന വിവരം എല്ലാ സ്ത്രീകളെയും പോലെ നദാലിയ എന്ന 29കാരിയും വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മാഞ്ചെസ്റ്ററില്‍ അസിസ്റ്റന്റ് റേഡിയോഗ്രാഫറായ നദാലിയയെ തേടി പക്ഷേ ഒരു ദു:ഖവാര്‍ത്തയും പിന്നാലെയെത്തുകയായിരുന്നു. ഗര്‍ഭത്തിന്റെ 22മത്തെ ആഴ്ചയിലാണ് കുഞ്ഞിന് ഒരു രോഗം ഉള്ളതായി ഡോക്ടര്‍മാര്‍ മനസിലാക്കുന്നത്. സ്‌പൈനബിഫിഡ എന്ന രോഗാവസ്ഥയായിരുന്നു കുഞ്ഞിന്.

പൈനല്‍ കോഡ് പൂര്‍ണ വളര്‍ച്ചെയെത്താത്ത അവസ്ഥയാണ് സ്‌പൈന ബിഫിഡ. ഈ അവസ്ഥയില്‍ ജനിച്ചാല്‍ ആ കുഞ്ഞിന്റെ പിന്നീടുള്ള ജീവിതം വളരെ സങ്കീര്‍ണമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇക്കാര്യം നദാലിയയോടും ഡോക്ടര്‍മാര്‍ തുറന്നു പറഞ്ഞു. അതുകൊണ്ടു തന്നെ ഗര്‍ഭഛിദ്രം എന്ന മാര്‍ഗമാണ് ഡോക്ടര്‍മാര്‍ നദാലിയയ്ക്ക് നിര്‍ദ്ദേശിച്ചത്. എന്നാല്‍ നദാലിയയ്ക്ക് ഈ അഭിപ്രായത്തോട് യോജിക്കാന്‍ സാധിക്കുമായിരുന്നില്ല.

ഗര്‍ഭത്തിന്റെ 38ാം ആഴ്ച വരെ ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രത്തെ കുറിച്ച് നദാലിയയോട് പറഞ്ഞു കൊണ്ടിരുന്നു. എന്നാല്‍ നദാലിയ തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചു നിന്നു. അവസാനം നദാലിയയുടെ തീരുമാനത്തിന് വഴങ്ങി ഡോക്ടര്‍മാര്‍ എമര്‍ജന്‍സി സിസേറിയനിലൂടെ 38ാം ആഴ്ചയില്‍ കുഞ്ഞിനെ പുറത്തെടുത്തു. ജനിക്കുമ്പോള്‍ മൂന്നരകിലോയായിരുന്നു കുട്ടിയുടെ ഭാരം. മെറിബെല്‍ എന്നാണ് കുട്ടിക്ക് നദാലിയ പേര് നല്‍കിയത്.

ജനിച്ച് ഒരു ദിവസത്തിന് ശേഷം മെറിബെല്ലിന് ശസ്ത്രക്രിയ ചെയ്തു. 12 മണിക്കൂറോളം നീണ്ട ശസ്ത്രിക്രിയയ്ക്ക് ഫലമുണ്ടായി. കുട്ടിയെ ബാധിച്ചിരുന്ന സ്‌പൈന ബിഫിഡിയ ഒരു പരിധി വരെ പരിഹരിക്കാന്‍ ഇതിലൂടെ സാധിച്ചു. ശസ്ത്രക്രിയയുടെ അടയാളമായി നദാലിയയുടെ പുറംഭാഗത്ത് സിപ്പ് പോലെ ഒരു മുറിവ് ഉണ്ട്. എങ്കിലും മെറിബെല്‍ ഇപ്പോള്‍ ആരോഗ്യവതിയായി ഇരിക്കുന്നു. '' ജനിച്ച ആദ്യ കാഴ്ചയില്‍ തന്നെ അവള്‍ എന്നെ ആകര്‍ഷിച്ചു. അവള്‍ ശരിക്കും ഒരു അത്ഭുതശിശുവായി എനിക്കു തോന്നി.'' നദാലിയ തന്റെ മകളെ കുറിച്ച് പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW