Monday, June 17, 2019 Last Updated 8 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.06 AM

ഒറ്റ ഫോണ്‍കോളില്‍ യു.എസ്‌. െബെക്കിന്‌ മോഡി കുറച്ചത്‌ 50% നികുതിയെന്ന്‌ ട്രംപ്‌

വാഷിങ്‌ടണ്‍: അമേരിക്കന്‍ നിര്‍മിത ഹാര്‍ലി ഡേവിഡ്‌സണ്‍ െബെക്കിന്‌ ഇന്ത്യ 100 ശതമാനം നികുതി ഏര്‍പ്പെടുത്തിയത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്യമാണ്‌. അമേരിക്കന്‍ ഇടപെടലിനെ തുടര്‍ന്നു ഇന്ത്യ നികുതി 50 ശതമാനമായി കുറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ പറയുന്നത്‌ തന്റെ ഒരൊറ്റ ഫോണ്‍ കോളില്‍ മോഡി യു.എസ്‌. െബെക്കിന്റെ നികുതി 50 ശതമാനം കുറച്ചെന്നാണ്‌.
ഇന്ത്യയില്‍നിന്നു യു.എസിലേക്ക്‌ ആയിരക്കണക്കിന്‌ െബെക്കുകള്‍ നികുതിയില്ലാതെ ഇറക്കുമതി ചെയ്യുന്നുണ്ട്‌. അമേരിക്കന്‍ മോട്ടോര്‍ െസെക്കിളിനു നികുതി പൂര്‍ണമായും എടുത്തുകളയണമെന്ന ആവശ്യത്തോട്‌ ആലോചിച്ച്‌ തീരുമാനിക്കാമെന്നു മോഡി മറുപടി നല്‍കിയെന്നും ട്രംപ്‌ പറഞ്ഞു. സി.ബി.എസ്‌. ന്യൂസിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ട്രംപ്‌ ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയത്‌. ഹാര്‍ലിക്കു മേല്‍ നികുതി ചുമത്തിയതിനെ തുടര്‍ന്ന്‌ ഇന്ത്യയെ നികുതി രാജാവ്‌ എന്നു ട്രംപ്‌ നേരത്തേ വിശേഷിപ്പിച്ചിരുന്നു. ലോകത്ത്‌ ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്ന്‌ ഇന്ത്യയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Ads by Google
Wednesday 12 Jun 2019 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW