Monday, June 17, 2019 Last Updated 4 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.10 AM

കെവിന്‍ കൊലക്കേസ്‌;തെളിവായി ഫോണ്‍ രേഖകള്‍

uploads/news/2019/06/314144/1.jpg

കോട്ടയം: കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികള്‍ കോട്ടയത്തും മാന്നാനത്തും എത്തിയിരുന്നെന്നു വ്യക്‌തമാക്കുന്ന മൊബൈല്‍ ടവര്‍ ലൊക്കേഷനും പ്രതികള്‍ പരസ്‌പരം വിളിച്ചതിന്റെ രേഖകളും വോഡാഫോണ്‍ അധികൃതര്‍ കോടതിക്കു കൈമാറി.
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ വോഡഫോണ്‍ കമ്പനി നോഡല്‍ ഓഫിസര്‍ ഷാഹിന്‍ കോമത്താണു പ്രതികളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ നല്‍കിയത്‌. കെവിനെ തട്ടിക്കൊണ്ടുപോയശേഷം നീനുവിന്റെ പിതാവ്‌ ചാക്കോ മകന്‍ ഷാനു ഉള്‍പ്പെടെയുള്ള പ്രതികളുമായി നിരവധി തവണ ഫോണില്‍ സംസാരിച്ചു. 2018 മേയ്‌ 27നു പുലര്‍ച്ചെ 2.30 മുതല്‍ രാവിലെ 6.30 വരെ ഷാനുവും ചാക്കോയും തമ്മില്‍ 15 തവണയാണു ഫോണില്‍ വിളിച്ചു സംസാരിച്ചത്‌. മറ്റു പ്രതികളായ നിയാസ്‌മോന്‍, റിയാസ്‌ എന്നിവരുമായി ചാക്കോ സംസാരിച്ചതിന്റെ തെളിവും കൈമാറി. കെവിനെ തട്ടിക്കൊണ്ടുപോയദിവസം പ്രതികളായ റിയാസ്‌, ഷാനു ചാക്കോ, വിഷ്‌ണു എന്നിവരുടെ സാന്നിധ്യം കോട്ടയത്തും ബന്ധുവായ അനീഷിന്റെ മാന്നാനത്തെ വീട്ടില്‍ എത്തിയതിന്റെയും ശക്‌തമായ തെളിവുകളും ഹാജരാക്കി. കെവിന്റെ മൃതദേഹം കണ്ടെത്തിയ ചാലിയക്കര തോട്ടിന്റെ പരിസത്തെ മൊബൈല്‍ടവറിലും പ്രതികളുടെ ഫോണ്‍സാന്നിധ്യം തെളിയിക്കുന്നുണ്ട്‌. പുലര്‍ച്ചെ 1.23നും കോട്ടയത്തും കെവിന്‍ താമസിച്ച മാന്നാത്ത്‌ 1.30നും 2.20നും പുലര്‍ച്ചെ നാലിന്‌ ചാലിയക്കര തോടിന്റെ ഭാഗത്തും എത്തിയതായി ടവര്‍ ലെക്കേഷന്‍ കാണിക്കുന്നുണ്ട്‌. വളാളക്കോട്‌ വില്ലേജ്‌ ഓഫിസറെയും വിസ്‌തരിച്ചു.കേസുമായി ബന്ധപ്പെട്ടു പ്രധാനപ്പെട്ട 112 സാക്ഷികളുടെ വിസ്‌താരം പൂര്‍ത്തിയായി.

Ads by Google
Wednesday 12 Jun 2019 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW