Monday, June 17, 2019 Last Updated 0 Min 3 Sec ago English Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Wednesday 12 Jun 2019 12.10 AM

ചികിത്സക്കെത്തിയ ബാലികയെ അശ്ലീല വീഡിയോ കാട്ടി പീഡനം: ഭരണരംഗത്തെ പ്രമുഖരടക്കമുള്ള വി.വി.ഐ.പികളുടെ ഫിസിയോതറാപ്പിസ്‌റ്റ്‌ അറസ്‌റ്റില്‍

uploads/news/2019/06/314145/2.jpg

തിരുവനന്തപുരം: ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത ബാലികയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രമുഖ ആശുപത്രിയിലെ ഫിസിയോതെറാപ്പിസ്‌റ്റ്‌ അറസ്‌റ്റില്‍. ഭരണരംഗത്തെ പ്രമുഖരടക്കമുള്ള വി.വി.ഐ.പികളുടെ തെറാപ്പിസ്‌റ്റായ നെയ്യാറ്റിന്‍കര തിരുപുറം സ്വദേശി ഷിനോജി(36)നെയാണ്‌ സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റയുടെ നിര്‍ദേശാനുസരണം ക്രൈബ്രാഞ്ച്‌ പ്രത്യേക സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.

തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ മാനസിക-ശാരീരിക ക്ഷമതക്കുറവിനു ചികിത്സക്കെത്തിയ ബാലികയെ അശ്ലീല വീഡിയോ കാട്ടി പ്രലോഭിപ്പിച്ചായിരുന്നു വര്‍ഷങ്ങളായി പീഡനം. കുട്ടിയില്‍നിന്ന്‌ ഈ വിവരം മനസിലാക്കിയ ആശുപത്രിയിലെ മനശാസ്‌ത്ര വിഭാഗം മേധാവി സംസ്‌ഥാന പോലീസ്‌ മേധാവിക്കു പരാതി നല്‍കി. തുടര്‍ന്ന്‌ ക്രൈബ്രാഞ്ച്‌ നേരിട്ട്‌ കേസന്വേഷിച്ചു. അഡ്‌മിനിസ്‌ട്രേഷന്‍ ഡിവൈ.എസ്‌.പി ഷാനിഖാനായിരുന്നു അന്വേഷണ ചുമതല. ബാലികയെ വനിതാ എസ്‌.ഐ സുധാറാണിയുടെ നേതൃത്വത്തില്‍ വൈദ്യപരിശോധ നടത്തിയതോടെ വര്‍ഷങ്ങളായുള്ള പീഡനത്തിന്റെ ചുരുളഴിഞ്ഞു.

തുടര്‍ന്ന്‌ ഡിവൈ.എസ്‌.പി: ബി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ ഷിനോജിനെ അറസ്‌റ്റ്‌ ചെയ്‌തത്‌. കാനഡയിലുള്ള പെണ്‍കുട്ടിയുടെ അമ്മയായ ഡോക്‌ടറില്‍നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു.

2015 മുതല്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു വന്നിരുന്നതായി പോലീസ്‌ പറഞ്ഞു. ഇയാള്‍ സ്വന്തമായി ഫിസിയോതെറാപ്പി സ്‌ഥാപനവും നടത്തുന്നുണ്ടായിരുന്നു. നിരവധി കുട്ടികളെ ഇത്തരത്തില്‍ പീഡനത്തിന്‌ ഇരയാക്കിയിരുന്നതായി സംശയമുണ്ട്‌. തിരുവനന്തപുരം പോക്‌സോ കോടതി ഷിനോജിനെ റിമാന്‍ഡ്‌ചെയ്‌തു.

സുനില്‍ ജെ. സണ്ണി

Ads by Google
സുനില്‍ ജെ. സണ്ണി
Wednesday 12 Jun 2019 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW