Sunday, June 16, 2019 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.10 AM

അര്‍ബുദരോഗിയായ ഓട്ടോഡ്രൈവറെ മര്‍ദിച്ചതായി പരാതി; നിഷേധിച്ച്‌ പോലീസ്‌

അഞ്ചല്‍: അര്‍ബുദരോഗബാധിതനായ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ്‌ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഇടമുളയ്‌ക്കല്‍ തച്ചക്കോണം രതീഷ്‌ ഭവനില്‍ രതീഷാ(30)ണ്‌ അഞ്ചല്‍ പോലീസ്‌ മര്‍ദിച്ചെന്ന്‌ ആരോപിച്ചു പുനലൂര്‍ ഡിവൈ.എസ്‌.പിക്കു പരാതി നല്‍കിയത്‌.
കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ട്‌ അഞ്ചിനാണ്‌ പരാതിക്ക്‌ ആസ്‌പദമായ സംഭവം. അഞ്ചല്‍ ആര്‍.ഒ. ജങ്‌ഷനില്‍ ട്രാഫിക്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ്‌, യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ പിന്തുടര്‍ന്നു തടഞ്ഞുനിര്‍ത്തുകയും യാത്രക്കാരെ ഇറക്കിവിട്ടശേഷം തന്നെയും ഓട്ടോറിക്ഷയും അഞ്ചല്‍ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്‌തതായി രതീഷ്‌ പരാതിയില്‍ പറയുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പോലീസുകാര്‍ സ്‌റ്റേഷനിലുള്ളിലേക്കു തള്ളിയിട്ടെന്നും അര്‍ബുദ രോഗിയാണെന്നു പറഞ്ഞിട്ടും കൈകള്‍ പിന്നില്‍ വിലങ്ങിട്ടു ബന്ധിച്ചശേഷം തോളെല്ലില്‍ മര്‍ദിച്ച്‌ അവശനാക്കിയെന്നും പരാതിയിലുണ്ട്‌.
മദ്യപിച്ച്‌ അശ്രദ്ധമായി വാഹനമോടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ഹോം ഗാര്‍ഡ്‌ വാഹനമുള്‍പ്പെടെ സ്‌റ്റേഷനില്‍ എത്തിക്കുയായിരുെന്നന്ന്‌ അഞ്ചല്‍ പോലീസ്‌ പറഞ്ഞു. രണ്ടു പേരുടെ ജാമ്യത്തില്‍ പുറത്തു പോയ ഇയാള്‍ പിറ്റേദിവസം ഭാര്യയോടൊപ്പം സ്‌റ്റേഷനിലെത്തി വാഹനം തിരികെ ആവശ്യപ്പെട്ടുവെന്നും പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തതിനാല്‍ കോടതി മുഖേനമാത്രമെ വാഹനം ലഭിക്കൂവെന്ന്‌ പറഞ്ഞതായും പോലീസ്‌ വ്യക്‌തമാക്കി.
കാണിച്ചുതരാമെന്ന്‌ ആക്രോശിച്ചാണ്‌ സ്‌റ്റേഷനില്‍നിന്നു പുറത്തുപോയതെന്നും എസ്‌.ഐ: ആര്‍. ശ്രീകുമാര്‍ പറഞ്ഞു. "ഇതിനുശേഷമാണ്‌ അര്‍ബുദ രോഗിയാണെന്നും പോലീസ്‌ അകാരണമായി മര്‍ദിച്ചെന്നും ആരോപിച്ച്‌ രതീഷ്‌ രംഗത്തെത്തിയത്‌. ഭാര്യയോടൊപ്പം പോലീസ്‌ സ്‌റ്റേഷനില്‍ വരുന്നതും മടങ്ങുന്നതും സ്‌റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്‌തമാണ്‌. വാഹനം ഓടിക്കുന്നതിനു ലൈസന്‍സില്ലാത്ത ഇയാള്‍ മുമ്പും മദ്യപിച്ചു വാഹനം ഓടിച്ചതുള്‍പ്പെടെ പല കേസുകളിലും പ്രതിയാണ്‌"- പോലീസ്‌ പറഞ്ഞു.

Ads by Google
Wednesday 12 Jun 2019 12.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW