Monday, June 17, 2019 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.15 AM

അഭിനന്ദനെ കളിയാക്കി പരസ്യം

uploads/news/2019/06/314148/5.jpg

ലണ്ടന്‍: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ഞായറാഴ്‌ചയാണെങ്കിലും പാകിസ്‌താന്‍ പോരാട്ടം തുടങ്ങി. വ്യോമാതിര്‍ത്തി ലംഘിച്ച പോര്‍വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്‌താന്റെ പിടിയിലായ വിങ്‌ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പരിഹസിക്കുന്ന പരസ്യം സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. പാകിസ്‌താനില്‍ ലോകകപ്പ്‌ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്ന ജാസ്‌ ടിവിയിലാണ്‌ പരസ്യം പ്രത്യക്ഷപ്പെട്ടത്‌.
ഇന്ത്യ-പാക്‌ മത്സരത്തിനു മുന്നോടിയായി സംപ്രേക്ഷണം ചെയ്‌ത പരസ്യമാണിത്‌. പാക്‌ സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ചായ കുടിച്ചായിരുന്നു പാക്‌ സൈനികരുടെ ചോദ്യങ്ങള്‍ക്ക്‌ അഭിനന്ദന്‍ ഉത്തരം നല്‍കിയത്‌. ഈ വീഡിയോയുടെ അനുകരണമായിരുന്നു പരസ്യം. അഭിനന്ദനെപ്പോലെ മീശയുള്ള നടനാണു പരസ്യത്തിലുള്ളത്‌. ഇന്ത്യയുടെ പ്ലേയിങ്‌ ഇലവനെക്കുറിച്ചും ടോസ്‌ കിട്ടിയാല്‍ ടീം സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങളെ കുറിച്ചും ചോദിക്കുന്നുണ്ട്‌.
എല്ലാ ചോദ്യങ്ങള്‍ക്കും 'ക്ഷമിക്കണം, നിങ്ങളോട്‌ എനിക്ക്‌ ഒന്നും വെളിപ്പെടുത്താനാകില്ലെന്നാണു' പരസ്യത്തിലെ അഭിനന്ദന്‍ മറുപടി നല്‍കുന്നത്‌. ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. അവസാനം ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന്‌ കൊള്ളാം എന്നും പരസ്യത്തിലെ ആള്‍ പറയുന്നു. ഇയാളെ പിന്നീടു പോകാന്‍ അനുവദിക്കുന്നു. പുറത്തേക്ക്‌ പോകാന്‍ ഒരുങ്ങുന്ന ഇയാളെ തടഞ്ഞുനിര്‍ത്തി ചായക്കപ്പ്‌ തിരികെ വാങ്ങുന്നതായും പരസ്യത്തിലുണ്ട്‌. ചായക്കപ്പിനെ ലോകകപ്പായാണ്‌ പരസ്യത്തില്‍ കാണിച്ചത്‌.

Ads by Google
Wednesday 12 Jun 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW