Monday, June 17, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.15 AM

ലോകകപ്പില്‍ വീണ്ടും മഴക്കളി

uploads/news/2019/06/314150/2.jpg

ബ്രിസ്‌റ്റോള്‍: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ വീണ്ടും മഴക്കളി. ബംഗ്ലാദേശും ശ്രീലങ്കയും തമ്മില്‍ നടക്കേണ്ട മത്സരമാണു കനത്ത മഴ മൂലം ടോസ്‌ പോലും ചെയ്യാതെ ഉപേക്ഷിച്ചത്‌. ബ്രിസ്‌റ്റോളില്‍ രണ്ടാം തവണയാണു മത്സരം ഉപേക്ഷിക്കുന്നത്‌.
പാകിസ്‌താനും ശ്രീലങ്കയും തമ്മില്‍ വെള്ളിയാഴ്‌ച നടക്കേണ്ടിയിരുന്ന മത്സരവും മഴയില്‍ കുതിര്‍ന്ന്‌ ഉപേക്ഷിക്കുകയായിരുന്നു. ബ്രിസ്‌റ്റോള്‍ വേദിയായ മൂന്നു ലോകകപ്പ്‌ മത്‌്സരങ്ങളില്‍ ഒരെണ്ണമാണു ശരിക്കും നടന്നത്‌. അഫ്‌ഗാനിസ്‌ഥാനെതിരേ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയ ഏഴ്‌ വിക്കറ്റിനു ജയിച്ചു. ബംഗ്ലാദേശിനും ലങ്കയ്‌ക്കും ഒരു പോയിന്റ്‌ വീതം ലഭിച്ചു. ദക്ഷിണാഫ്രിക്കയും വെസ്‌റ്റിന്‍ഡീസും തമ്മില്‍ സതാംപ്‌ടണില്‍ തിങ്കളാഴ്‌ച നടക്കേണ്ടിയിരുന്ന മത്സരവും മഴയില്‍ കുതിര്‍ന്ന്‌ ഉപേക്ഷിച്ചു.
ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റിങ്‌ തുടങ്ങി വൈകാതെ മഴയെത്തി. നോട്ടിങാമില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ നാളെ നടക്കുന്ന മത്സരത്തിനും മഴ ഭീഷണിയാണ്‌. നോട്ടിങാമില്‍ കാലാവസ്‌ഥാ വിഭാഗം യെല്ലോ അലര്‍ട്ട്‌ പുറപ്പെടുവിച്ചിരുന്നു. നാട്ടുകാരോടു കരുതിയിരിക്കാനും മുന്നറിയിപ്പ്‌ നല്‍കി. ബിര്‍മിങാം, പീറ്റര്‍ബ്രോ, ന്യൂകാസില്‍ തുടങ്ങി ഇംഗ്ലണ്ടിന്റെ മിക്ക പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളില്‍ കനത്ത മഴയാകുമെന്നും കാലാവസ്‌ഥാ വിഭാഗം വ്യക്‌തമാക്കി. രാവിലെ മുതലുള്ള മഴയ്‌ക്ക് ഉച്ചയോടെ ശമനമുണ്ടാകുമെന്ന അറിയിപ്പ്‌ ഇന്ത്യക്കും ന്യൂസിലന്‍ഡിനും ആശ്വാസമാണ്‌്. വൈകിട്ട്‌ ഏഴു മണിയോടെ മഴ തിരിച്ചെത്തുമെന്നും കാലാവസ്‌ഥാ വിഭാഗം വ്യക്‌തമാക്കി. എഡ്‌ജ്ബാസ്‌റ്റണില്‍ ഞായറാഴ്‌ച നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്‌താന്‍ പോരാട്ടത്തിനും മഴ ഭീഷണിയാണ്‌.
വരും ദിവസങ്ങളിലെ കാലാവസ്‌ഥ മെച്ചമാകുന്നില്ലെങ്കില്‍ ദക്ഷിണാഫ്രിക്ക പോലുള്ള ടീമുകളുടെ നോക്കൗട്ട്‌ സാധ്യതകള്‍ അവസാനിക്കും. നാല്‌ കളികളില്‍നിന്ന്‌ ഒരു പോയിന്റ്‌ മാത്രമാണ്‌ അവര്‍ക്കു നേടാനായത്‌. മൂന്നു മത്സരങ്ങളില്‍ അവര്‍ തോറ്റു.
ശേഷിക്കുന്ന അഞ്ച്‌ മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക മികച്ച റണ്‍ ശരാശരിയോടെ ജയിച്ചാലെ സെമി ഫൈനലില്‍ കളിക്കാനാകു. രണ്ട്‌ മത്സരങ്ങള്‍ നഷ്‌ടപ്പെട്ട ശ്രീലങ്ക നാലു കളികളില്‍നിന്ന്‌ അത്രയും പോയിന്റുമായി അഞ്ചാം സ്‌ഥാനത്താണ്‌. മൂന്നു കളികളും ജയിച്ച ന്യൂസിലന്‍ഡ്‌ ആറു പോയിന്റുമായി ഒന്നാമതാണ്‌്. ഇംഗ്ലണ്ട്‌ മൂന്ന്‌ കളികളില്‍നിന്നു നാലു പോയിന്റ്‌ നേടി രണ്ടാമതുണ്ട്‌്.

Ads by Google
Wednesday 12 Jun 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW