Monday, June 17, 2019 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.15 AM

കോച്ച്‌ വിളിച്ചു അനസ്‌ മടങ്ങിയെത്തി

uploads/news/2019/06/314152/4.jpg

ന്യൂഡല്‍ഹി: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്‌ ഫുട്‌ബോളിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം അനസ്‌ എടത്തോടിക ഉള്‍പ്പെടെ 35 പേരാണു കോച്ച്‌ ഇഗോര്‍ സ്‌റ്റിമാക്‌ പ്രഖ്യാപിച്ച ടീമിലുള്ളത്‌. രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച അനസിന്റെ തിരിച്ചുവരവ്‌ ആവേശത്തോടെയാണു ഫുട്‌ബോള്‍ ആരാധകര്‍ സ്വീകരിച്ചത്‌.
കോച്ചിന്റെയും അസിസ്‌റ്റന്റ്‌ കോച്ച്‌ വെങ്കടേഷ്‌ ഷണ്‍മുഖത്തിന്റെയും സ്‌നേഹപൂര്‍ണമായ നിര്‍ബന്ധം മൂലമാണു ടീമിലേക്കു തിരിച്ചുവന്നതെന്ന്‌ അനസ്‌ പറഞ്ഞു. എ.എഫ്‌.സി. ഏഷ്യന്‍ കപ്പിനു ശേഷമാണ്‌ അനസ്‌ രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്‌. രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ ലഭിക്കുന്ന ബഹുമാനമാണു തിരിച്ചുവരവിനു പ്രേരിപ്പിച്ചതെന്നും അനസ്‌ പറഞ്ഞു. മലപ്പുറം സ്വദേശിയാണു 32 വയസുകാരനായ അനസ്‌. സ്‌റ്റീഫന്‍ കോണ്‍സ്‌റ്റൈനു കീഴില്‍ ഇന്ത്യക്കായി 19 മത്സരങ്ങളില്‍ അനസ്‌ കളിച്ചു. 2017 മാര്‍ച്ചില്‍ കംബോഡിയയ്‌ക്കെതിരേയായിരുന്നു അരങ്ങേറ്റം. മത്സരത്തില്‍ ഇന്ത്യ 3-2 നു ജയിച്ചു.
മുപ്പതാം വയസിലാണു ടീമിലെത്തിയതെങ്കിലും സന്ദേശ്‌ ജിങ്കാനൊപ്പം പ്രതിരോധത്തില്‍ മികച്ച സഖ്യം രൂപപ്പെടുത്താന്‍ അനസിനു കഴിഞ്ഞു. ടീമിലെത്തിയതു മുതല്‍ സെന്റര്‍ ബാക്ക്‌ സ്‌ഥാനം അനസിനായിരുന്നു. ജനുവരിയില്‍ നടന്ന എ.എഫ്‌.സി. ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പുറത്തായതിനു പിന്നാലെയായിരുന്നു മലയാളി താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
തായ്‌ലന്‍ഡില്‍ നടന്ന കിങ്‌സ് കപ്പില്‍ ഇഗോര്‍ സ്‌റ്റിമാക്കിന്റെ ശിക്ഷണത്തില്‍ ഇറങ്ങിയ ഇന്ത്യ വെങ്കലം നേടിയിരുന്നു. ഇന്ത്യന്‍ ടീമിന്റെ ക്യാമ്പ്‌ മുംബൈ ഫുട്‌ബോള്‍ അരീനയില്‍ 25 മുതലാണ്‌. ആഷിഖ്‌ കരൂണിയന്‍, ജോബി ജസ്‌റ്റിന്‍, സഹല്‍ അബ്‌ദുള്‍ എന്നിവരും സാധ്യതാ ടീമിലുണ്ട്‌. ജൂലൈ ഏഴ്‌ മുതല്‍ 19 വരെ അഹമ്മദാബാദിലെ ഇ.കെ.എ. അരീനയിലാണ്‌ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്‌. നിലവിലെ ചാമ്പ്യനായ ഇന്ത്യ ജൂലൈ ഏഴിനു നടക്കുന്ന ആദ്യ മത്സരത്തില്‍ താജിക്‌സ്ഥാനെ നേരിടും.
സാധ്യതാ ടീം: ഗോള്‍ കീപ്പര്‍മാര്‍- ഗുര്‍പ്രീത്‌ സിങ്‌ സന്ധു, അമരീന്ദര്‍ സിങ്‌, കമല്‍ജീത്‌ സിങ്‌, വിശാല്‍ കെയ്‌ത്. ഡിഫന്‍ഡര്‍മാര്‍- പ്രീതം കോടാല്‍, നിഷു കുമാര്‍, രാഹുല്‍ ഭെക്കെ, സലാം രഞ്‌ജന്‍ സിങ്‌, സന്ദേശ്‌ ജിങ്കാന്‍, ആദില്‍ ഖാന്‍, അനസ്‌ എടത്തോടിക, അന്‍വര്‍ അലി (ജൂനിയര്‍), സാര്‍ഥക്‌ ഗോലുയി, സുഭാഷിഷ്‌ ബോസ്‌, നരേന്ദര്‍ ഗഹ്‌ലോട്ട്‌. മിഡ്‌ഫീല്‍ഡര്‍മാര്‍- ഉദാന്ത സിങ്‌, ജാക്കിചന്ദ്‌ സിങ്‌, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്‌, അനിരുദ്ധ ഥാപ്പ, റെയ്‌നര്‍ ഫെര്‍ണാണ്ടസ്‌, പ്രണോയ്‌ ഹാല്‍ദാര്‍, റൗവ്‌ലിന്‍ ബോര്‍ഗസ്‌, വിനീത്‌ റായ്‌, സഹല്‍ അബ്‌ദുള്‍, അമര്‍ജീത്‌ സിങ്‌, ലാലിയന്‍ന്‍സുല ചാങ്‌തെ, മന്ദാര്‍ റാവു ദേശായി, ആശിഖ്‌ കരൂണിയന്‍, നിഖില്‍ പൂജാരി, മൈക്കിള്‍ സൂസൈരാജ്‌. സ്‌ട്രൈക്കര്‍മാര്‍- ബല്‍വന്ത്‌ സിങ്‌, സുനില്‍ ഛേത്ര, ജോബി ജസ്‌റ്റിന്‍, ഫാറൂഖ്‌ ചൗധരി, മന്‍വീര്‍ സിങ്‌.

Ads by Google
Wednesday 12 Jun 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW