Monday, June 17, 2019 Last Updated 2 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.20 AM

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: പാക്‌ പൗരന്മാര്‍ സ്വത്ത്‌ വെളിപ്പെടുത്തണം

uploads/news/2019/06/314159/2.jpg

ഇസ്ലാമബാദ്‌: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ പൗരന്മാരും സ്വത്തു വിവരം വെളിപ്പെടുത്തണമെന്നു പാക്‌ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ബജറ്റ്‌ സമ്മേളനം തുടങ്ങാനിരിക്കെയാണു നിര്‍ദേശം. ഈ മാസം 30 ന്‌ മുന്‍പ്‌ സ്വത്ത്‌ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണു നിര്‍ദേശം. ബിനാമി സ്വത്തുക്കള്‍-അക്കൗണ്ടുകള്‍, വിദേശരാജ്യങ്ങളിലെ നിക്ഷേപം തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തണം. ബിനാമി ഇടപാടുകളെയും അനധികൃത നിക്ഷേപങ്ങളെയും പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും അന്വേഷണ ഏജന്‍സിയുടെ പക്കല്‍ ഉണ്ടെന്നും സമയപരിധിക്കുശേഷം ആര്‍ക്കും അവസരം നല്‍കില്ലെന്നും ഇമ്രാന്‍ മുന്നറിയിപ്പ്‌ നല്‍കി.
റിയല്‍ എസ്‌റ്റേറ്റ്‌ ഒഴികെ പാകിസ്‌താനിലുള്ള ബിനാമി സ്വത്തുക്കള്‍ വെളിപ്പെടുത്തിയാല്‍ നാലു ശതമാനം നികുതി ഈടാക്കി അതിനെ കണക്കില്‍ പെട്ട സ്വത്തുക്കളായി മാറ്റാമെന്നും പാക്‌ ബാങ്കുകളില്‍ ബിനാമി പേരുകളില്‍ സൂക്ഷിച്ചിട്ടുള്ള പണം, വിദേശ ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ള പണം എന്നിവയ്‌ക്ക്‌ ആറു ശതമാനം നികുതിയും ഈടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച്‌ പ്രതിരോധ ബജറ്റ്‌ വിഹിതത്തില്‍ കുറവ്‌ വരുത്താന്‍ സൈന്യം സമ്മതിച്ചതായി നേരത്തേ ഇമ്രാന്‍ വെളിപ്പെടുത്തിയിരുന്നു.

Ads by Google
Wednesday 12 Jun 2019 12.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW