Sunday, June 16, 2019 Last Updated 7 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.25 AM

കൊടും ചൂട്‌: കേരള എക്‌സ്പ്രസിലെ നാലു യാത്രക്കാര്‍ മരിച്ചു

uploads/news/2019/06/314170/5.jpg

ഝാന്‍സി(യു.പി.): കൊടും ചൂടിനെ തുടര്‍ന്നു കേരള എക്‌സ്‌പ്രസ്‌ ട്രെയിനിലെ നാലു യാത്രക്കാര്‍ മരിച്ചു.
തിങ്കളാഴ്‌ച വൈകുന്നേരമാണു സംഭവം. എസ്‌-8, എസ്‌-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ്‌ ഝാന്‍സി സറ്റേഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. മൂന്നു പേരെ മരിച്ച നിലയിലും ഒരാളെ ഗുരുതരാവസ്‌ഥയിലുമാണ്‌ കണ്ടെത്തിയത്‌.
റെയില്‍വേ ആശുപത്രിയിലെത്തിച്ച നാലാമത്തെയാളും വൈകാതെ മരിച്ചു. ആഗ്ര കന്റോണ്‍മെന്റ്‌ സ്‌റ്റേഷനില്‍ നിന്ന്‌ കയറിയ സംഘത്തിലെ നാലു പേരാണ്‌ മരിച്ചത്‌. ഇവര്‍ കോയമ്പത്തൂരിലേക്കാണ്‌ ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തിരുന്നത്‌.
നാലു പേരും കടുത്ത ചൂടില്‍ അസ്വസ്‌ഥത പ്രകടിപ്പിച്ച കാര്യം സഹയാത്രക്കാരാണു റെയില്‍വേ അധികാരികളെ അറിയിച്ചത്‌.
ബുന്ദൂര്‍ പാച്ചിയപ്പ(80), ബാല്‍കൃഷ്‌ണ രാമസ്വാമി(69), ദേവയാനി(74), സുബ്ബരായ്യ (87) എന്നിവരാണ്‌ മരിച്ചത്‌. ഇവരുടെ പോസ്‌റ്റ്‌േമാര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടില്ല.

Ads by Google
Wednesday 12 Jun 2019 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW