Monday, June 17, 2019 Last Updated 10 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.32 AM

നിപ ബാധിച്ച യുവാവിന്റെ പനി ശമിച്ചു; ആരോഗ്യനില മെച്ചപ്പെട്ടു

uploads/news/2019/06/314210/5.jpg

കൊച്ചി: നിപ ബാധിച്ച്‌ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. രണ്ടുദിവസമായി പനിയില്ല. പരസഹായമില്ലാതെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്‌. നന്നായി ഉറങ്ങാനും കഴിയുന്നു.
കളമശേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനിലയും മെച്ചപ്പെട്ടു. ഐസൊലേഷന്‍ വാര്‍ഡിലുള്ള ഏഴുപേരുടെയും നിപ പരിശോധനാഫലം നെഗറ്റീവാണ്‌. ഇവരില്‍ ഒരാളെ വാര്‍ഡിലേക്കും മറ്റൊരാളെ ഐ.സി.യുവിലേക്കും മാറ്റി. എറണാകുളം മെഡിക്കല്‍ കോളജില്‍ ഇന്നലെ പരിശോധിച്ച അഞ്ചു സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്‌. ഇന്നലെ 10 സാമ്പിളുകളുടെ പരിശോധന ആരംഭിച്ചു.
രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 329 പേരില്‍ ആലപ്പുഴ സ്വദേശിയെ പനിയേത്തുടര്‍ന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. 52 പേര്‍ ഹൈ റിസ്‌ക്‌ വിഭാഗത്തിലും 277 പേര്‍ ലോ റിസ്‌ക്‌ വിഭാഗത്തിലുമാണ്‌.

Ads by Google
Wednesday 12 Jun 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW