Monday, June 17, 2019 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.27 PM

രണ്ടാം ചാന്ദ്രദൗത്യവുമായി ഇന്ത്യ; ചിത്രങ്ങള്‍ പുറത്തുവിട്ടു; വിക്ഷേപണം ഉടന്‍

uploads/news/2019/06/314322/isro.jpg

ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യം അടുത്തമാസം വിക്ഷേപിക്കും. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പ്പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു.

ജൂലൈ ഒന്‍പതിനും പതിനാറിനും ഇടയ്ക്ക് പേടകവുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് റോക്കറ്റ് കുതിച്ചുയരുമെന്നാണ് ഐഎസ്ആര്‍ഒ പുറത്തു വിടുന്ന വിവരം. 10 വര്‍ഷം മുന്‍പായിരുന്നു ചന്ദ്രയാന്‍ 2 ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിനുള്ളത്.

കഴിഞ്ഞ മേയില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാല്‍ക്കണ്‍ ദൗത്യം ചന്ദ്രനില്‍ ഇടിച്ചിറങ്ങി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ദൗത്യം നീട്ടുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW