Monday, June 17, 2019 Last Updated 11 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 12 Jun 2019 12.47 PM

മോഹന്‍ലാലിനെയും, മോഹന്‍ലാല്‍ സിനിമയെയും പരിഹസിച്ച് 'ഇക്കയുടെ ശകടം' ടീസര്‍, വിവാദ സീനിന് എതിരെ വന്‍ പ്രതിഷേധം(വീഡിയോ)

movie teaser

മമ്മൂട്ടി ആരാധികയുടെ കഥ പറയുന്ന ചിത്രം 'ഇക്കയുടെ ശകടം' എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തെത്തി. എന്നാല്‍ ടീസറിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടന്‍ മോഹന്‍ലാലിനെ അവഹേളിക്കുന്നു എന്നാണ് മോഹന്‍ലാല്‍ ഫാന്‍സിന്റെ ആരോപണം.

മോഹന്‍ലാല്‍ ആരാധികയുടെ കഥ പറഞ്ഞ, മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സാജിത് യാഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍ എന്ന ചിത്രത്തിന് പിന്നാലെയാണ് ഇക്കയുടെ ശകടം പ്രഖ്യാപിച്ചത്. നവാഗതനായ പ്രിന്‍സ് അവറാച്ചനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനെ സോഹന്‍ലാല്‍ എന്ന് വിളിക്കുകയും മോഹന്‍ലാലിനെപ്പറ്റി സാജിദ് യഹിയ സംവിധാനം ചെയ്ത 'മോഹന്‍ലാല്‍' എന്ന സിനിമയിലെ ഡയലോഗിനെ കളിയാക്കുകയും ചെയ്യുന്നതാണ് ടീസറിലുള്ളത്.

'മോഹന്‍ലാല്‍' സിനിമയുടെ സംവിധായകന്‍ സാജിദ് യഹിയയും ഈ വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. ചിത്രത്തിന്റെയോ സംവിധായകന്റെയോ പേരെടുത്ത് പറയാതെ മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന സിനിമയിലെ ഒരു ഹിറ്റ് ഡയലോഗാണ് സാജിദ് ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

''പക്ഷേ ഒരു പ്രശ്‌നം ഉണ്ട്.... നിന്റെ തന്ത അല്ല എന്റെ തന്ത'' സാജിദ് യഹിയ ഫേസ്ബുക്കില്‍ കുറിച്ചു.

Ads by Google
Wednesday 12 Jun 2019 12.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW